Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മസൗഹാര്‍ദ്ദ മാതൃകയൊരുക്കി വടകര മുസ്‌ലിം ജമാഅത്ത്
08/09/2017
ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് വടകര എസ്.എന്‍..ഡി.പി ശാഖ നടത്തിയ ഘോഷയാത്രക്ക് വടകര മുസ്‌ലിം ജമാഅത്ത് നല്‍കിയ വരവേല്‍പ്.

വൈക്കം: ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് വടകര എസ്.എന്‍..ഡി.പി ശാഖ നടത്തിയ ഘോഷയാത്രക്ക് വരവേല്‍പ് ഒരുക്കി വടകര മുസ്‌ലിം ജമാഅത്ത് കമ്മിറ്റി. വടകര ഗുരുമന്ദിരത്തില്‍ നിന്നാരംഭിച്ച ഘോഷയാത്രക്ക് വെട്ടിക്കാട്ട്മുക്ക് പാലത്തിനുസമീപമുള്ള മുസ്‌ലിം പള്ളിക്ക് മുന്നില്‍വെച്ച് ശീതളപാനീയം ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെല്ലാം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കി. മതസൗഹാര്‍ദ്ദത്തിന്റെ നേര്‍ക്കാഴ്ചയില്‍ അണിനിരക്കാന്‍ ഒരുനിമിഷം കൊണ്ട് മേഖല ഒന്നാകെ ഒഴുകിയെത്തി. പള്ളി കമ്മിറ്റി പ്രസിഡന്റ് വി.എം അഷ്‌റഫ് മുസ്‌ലിയാര്‍, സെക്രട്ടറി ബാദുഷ നൗഷാദ്, അംഗങ്ങളായ സുബൈര്‍, ജാഫര്‍, സീതി, നാസര്‍ പടിഞ്ഞാറേക്കൂറ്റ് എന്നിവര്‍ നേതൃത്വം നല്‍കി. ഘോഷയാത്രക്ക് സ്വീകരണമൊരുക്കിയ പള്ളി കമ്മിറ്റിക്ക് പ്രത്യേകം അഭിനന്ദം അറിയിച്ചാണ് ശാഖാ കമ്മിറ്റി പിരിഞ്ഞത്. എസ്.എന്‍.ഡി.പി യോഗം 672-ാം നമ്പര്‍ കാട്ടിക്കുന്ന് ശാഖയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ചതയദിന റാലിയ്ക്ക് കാട്ടിക്കുന്ന് മുസ്‌ലിം ജമാഅത്ത് സ്വീകരണം ഒരുക്കി. ജമാഅത്ത് അംഗങ്ങള്‍ നേതൃത്വം നല്‍കി.