Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുലശേഖരമംഗലം സ്‌ക്കൂളിനെ സായ് സെന്ററായി ഉയര്‍ത്തും
08/09/2017
കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നടക്കുന്ന വനിതാ ഫുട്‌ബോള്‍, ഹോക്കി പരിശീലന ക്യാമ്പ് സായ് ഡയറക്ടര്‍ ഡോ. ജി.കിഷോര്‍ സന്ദര്‍ശിക്കുന്നു.

വൈക്കം: കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നടക്കുന്ന വനിതാ ഫുട്‌ബോള്‍, ഹോക്കി പരിശീലന ക്യാമ്പ് സായ് ഡയറക്ടര്‍ ഡോ. ജി.കിഷോര്‍ സന്ദര്‍ശിച്ചു. ഇവിടെ പരിശീലനം നടത്തുന്ന കുട്ടികളെ സ്‌പോര്‍ട്ട്‌സ് അഥോറിട്ടി ഓഫ് ഇന്‍ഡ്യ ഏറ്റെടുക്കുമെന്നും സ്‌ക്കൂളിനെ സായ് സെന്ററായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെയും വിവിധ സ്‌പോര്‍ട്ട്‌സ് അസോസിയേഷനുകളുടെയും ആനുകൂല്യങ്ങള്‍ സ്‌ക്കൂളില്‍ ലഭ്യമാക്കും. സ്‌ക്കൂള്‍ ഗ്രൗണ്ടിന്റെ നവീകരണത്തിനും നടപടി സ്വീകരിക്കുമെന്നും സായ് ഡയറക്ടര്‍ പറഞ്ഞു. ജനപ്രതിനിധികള്‍, പി.ടി.എ അംഗങ്ങള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കോട്ടയം ബസേലിയോസ് കോളേജ്, നാട്ടകം ഗവണ്‍മെന്റ് കോളേജ്, കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, ഇരിഞ്ഞാലക്കുട കാര്‍മല്‍ കോളേജ്, വൈക്കം സെന്റ് തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല്‍പതോളം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. സായിയുടെ ഫുട്‌ബോള്‍ കോച്ചായ ജോമോന്‍ ജേക്കബ് ആണ് പരിശീലകന്‍.