Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഷോട്ട് ഫിലിം ഫെസ്റ്റിവല്‍
08/09/2017
വൈക്കം സത്യാഗ്രഹ സ്മാരകഹാളില്‍ നടത്തിയ ഹ്രസ്വ ചലച്ചിത്ര പ്രദര്‍ശനം നടനും സംവിധായകനുമായ പി.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കത്തെ ഹ്രസ്വ ചലച്ചിത്ര യുവപ്രതിഭകളുടെ കൂട്ടായ്മ ദൃശ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഹ്രസ്വ ചലച്ചിത്ര പ്രദര്‍ശനവും ചര്‍ച്ചയും സംഘടിപ്പിച്ചു. സത്യാഗ്രഹ ഹാളില്‍ നടനും സംവിധായകനുമായ പി.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, ദൃശ്യം കോ-ഓര്‍ഡിനേറ്റര്‍ എ.ഷാഹുല്‍ ഹമീദ്, കമ്മിറ്റി അംഗം തരുണ്‍ മൂര്‍ത്തി, പിന്നണി ഗായകന്‍ ദേവാനന്ദ്, നാടക ഗവേഷകന്‍ ജോണ്‍ ടി.വേക്കന്‍, തിരക്കഥാകൃത്ത് വൈ.സുധാംശു എന്നിവര്‍ സംബന്ധിച്ചു.