Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് സ്‌ക്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നാളെ
08/09/2017

വൈക്കം: ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും ഗുരുവന്ദന സമ്മേളവും നാളെ (9ന്) രാവിലെ ഒന്‍പതിന് ഭക്ഷ്യ മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ അങ്കണത്തില്‍ ചേരുന്ന സമ്മേളനത്തില്‍ സി.കെ ആശ അധ്യക്ഷത വഹിക്കും. സ്‌കൂളിലെ മുന്‍ ഹെഡ്മിസ്ട്രസും വൈക്കം നഗരസഭ മുന്‍ ചെയര്‍പേഴ്‌സനുമായിരുന്ന മേരി ജോര്‍ജ്ജിന്റെ പേരില്‍ എസ്.എസ്.എല്‍.സിക്ക് ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിനിയ്ക്ക് മേരി ജോര്‍ജ്ജിന്റെ മകളും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയും എം.ജി യൂണിവേഴ്‌സിറ്റി മുന്‍ വി.സിയുമായ ഡോ. ജാന്‍സി ജോര്‍ജ്ജ് ഏര്‍പ്പെടുത്തിയ മേരി ജോര്‍ജ്ജ് മെമ്മോറിയല്‍ അവാര്‍ഡ് ജി.കെ ഗോപികയ്ക്ക് സമ്മാനിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി പൊന്നാട അണിയിക്കും. റിട്ട. ഡി.ഇ.ഒ കെ.ഒ രമാകാന്തന്‍, ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി.ശ്രീകുമാരന്‍ നായര്‍, പ്രതിപക്ഷേതാവ് അഡ്വ. വി.വി സത്യന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്കുമാര്‍, ലേഖ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിക്കും. സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ പി.കെ ഹരിദാസ്, പ്രിന്‍സിപ്പാള്‍ വി.പി ശ്രീദേവി, പി.ടി.എ പ്രസിഡന്റ് എസ്.അരവിന്ദാക്ഷന്‍ പൂര്‍വവിദ്യാര്‍ത്ഥിനി ദേവിക ഹരികൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.