Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബമേളയും ഓണാഘോഷവും
08/09/2017
കിഴക്കന്‍ഞ്ചേരി തെക്കേമുറി 1603-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ കുടുംബമേളയും ഓണാഘോഷവും യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കിഴക്കന്‍ഞ്ചേരി തെക്കേമുറി 1603-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ കുടുംബമേളയും ഓണാഘോഷവും പുഴവായിക്കുളങ്ങര ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു. എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. അരവിന്ദാക്ഷന്‍ നായര്‍, വിജയന്‍ കൂനത്തില്‍, വിക്രമന്‍നായര്‍ മരോട്ടിക്കല്‍, പത്മകുമാര്‍ പന്തപ്പള്ളി, രാജ് മോഹന്‍ കൗസ്തുഭം, ശിവപ്രസാദ്, പ്രമോദ് ചന്ദ്രന്‍, കെ.രാധാകൃഷ്ണന്‍ നായര്‍, എസ്.ദേവിപാര്‍വതി, ഉഷ കുന്നപ്പള്ളില്‍, ഇന്ദിരാ ഭാസ്‌കര്‍ എന്നിവര്‍ പ്രസംഗിച്ചു. 80 വയസ്സിനു പിന്നിട്ട സമുദായംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ഗുരുവന്ദനവും നടത്തി. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.