Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവസാക്ഷരത യജ്ഞം സമാപിച്ചു
08/09/2017
പൂത്തോട്ട സ്വാമി ശാശ്വതീകാനന്ദ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ചെമ്പ്

വൈക്കം: കേരള സര്‍ക്കാരിന്റെ ജൈവ കേരളം പദ്ധതിയുടെ ഭാഗമായി എം.ജി യൂണിവേഴ്‌സിറ്റി നടപ്പാക്കുന്ന ജില്ലാ ജൈവസാക്ഷരതായജ്ഞത്തോടനുബന്ധിച്ച് പൂത്തോട്ട സ്വാമി ശാശ്വതീകാനന്ദ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ചെമ്പ് പഞ്ചായത്തില്‍ നടത്തിവന്ന ജൈവസാക്ഷരത പ്രവര്‍ത്തനങ്ങള്‍ സമാപിച്ചു. സമാപനസമ്മേളനം എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബി.പത്മനാഭപിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകന്‍ മുഖ്യാതിഥി ആയിരുന്നു. വൈസ് പ്രസിഡന്റ് എം.കെ സനല്‍കുമാര്‍, എസ്.എന്‍ മാനേജര്‍ ഇ.എന്‍ മണിയപ്പന്‍, സെക്രട്ടറി ഡി.ജയചന്ദ്രന്‍, ക്ഷീര സംഘം പ്രസിഡന്റ് ടി.ആര്‍ സുഗതന്‍, പഞ്ചായത്ത് അംഗങ്ങളായ കെ.കെ രമേശന്‍, റംലത്ത് സലിം, സീന ബിജു, ലേഖ സുരേഷ്, ലത ബൈജു, സ്മിത പ്രിന്‍സ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. കെ.എന്‍.ശ്രീകാന്ത്, സര്‍ഗ ധനഞ്ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ജൈവകര്‍ഷക സമിതി സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് മുല്ലക്കരയുടെ നേതൃത്വത്തില്‍ ജൈവകര്‍ഷക കൂട്ടായ്മ രൂപീകരിച്ചു.