Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കഞ്ചാവ് വേട്ട; വൈക്കത്തും തലയോലപ്പറമ്പിലുമായി രണ്ടുപേര്‍ അറസ്റ്റില്‍
06/09/2017
റനീഷ്

വൈക്കം: ഓണാഘോത്തോടനുബന്ധിച്ച് ലഹരി മരുന്നുകളുടെ ഉപയോഗം തടയുന്നതിനുവേണ്ടി നടത്തിയ പരിശോധനയില്‍ വൈക്കത്തും തലയോലപ്പറമ്പിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍. വില്‍പനയ്ക്കായി അനധികൃതമായി കഞ്ചാവ് കൈവശം വെച്ചിരുന്നയാളെ വൈക്കം പോലീസ് പിടികൂടി. കൊല്ലം പെരിനാട് കരീപ്പുഴ തുണ്ടില്‍ പടിഞ്ഞാറ്റേതില്‍ വീട്ടില്‍ സ്റ്റാന്‍ലി(27)യാണ് തെക്കേനടയില്‍വെച്ച് ഞായറാഴ്ച രാത്രി പിടിയിലായത്. സി.ഐ എസ്.ബിനുവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ എം.സാഹില്‍, എ.എസ്.ഐ ശിവദാസന്‍, ഷാഡോ പോലീസ് എ.എസ്.ഐമാരായ കെ.നാസര്‍, പി.കെ ജോളി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വില്‍പനക്കായി പ്രതിയുടെ കൈവശം സൂക്ഷിച്ചിരുന്ന കഞ്ചാവും പോലീസ് പിടിച്ചെടുത്തു. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
തലയോലപ്പറമ്പില്‍ നടത്തിയ പരിശോധനയില്‍ വില്‍പനക്കായി കഞ്ചാവ് കൈവശം വെച്ചിരുന്നയാളെ ഞായറാഴ്ച വൈകുന്നേരം തലപ്പാറയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ പൂക്കോട്ടുപാടം തുടത്തുടിയില്‍ റെനീഷ് (19) എന്നയാളെയാണ് പിടികൂടിയത്. വില്‍പനക്ക് പൊതികളിലായി സൂക്ഷിച്ചിരുന്ന പന്ത്രണ്ട് ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. എസ്.ഐ എം.പ്രദീപ്, എ.എസ്.ഐ രാജു, ഷാഡോ പോലീസ് എ.എസ്.ഐമാരായ കെ.നാസര്‍, പി.കെ ജോളി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കാഞ്ഞരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.