Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിനു ഗുരുതരപരുക്ക്
06/09/2017

വൈക്കം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന്റെ കാല്‍ അറ്റു. ഇന്നലെ വൈകുന്നേരം 6.30ന് തോട്ടകം അട്ടാറ പാലത്തിനുസമീപത്തുവെച്ചാണ് അപകടം. ബൈക്കില്‍ സഞ്ചരിച്ച മാരാംവീട് സ്വദേശികളായ അമല്‍, അഖില്‍രാജ് എന്നിവര്‍ക്കാണ് പരുക്ക്. കാലിനു സാരമായി പരുക്കേറ്റ അമലിനെ എറണാകുളം അമൃത ആശുപത്രിയിലും അഖില്‍രാജിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.