Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷത്രിയ ക്ഷേമസഭ ഓണാഘോഷപരിപാടികള്‍ നടത്തി
06/09/2017

വൈക്കം: ക്ഷത്രിയ ക്ഷേമസഭ വൈക്കം ശാഖയുടെ നേതൃത്വത്തില്‍ ഓണാഘോഷവും പൂക്കള മത്സരവും കലാപരിപാടികളും നടത്തി. ആറാട്ടുകുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ശാഖയിലെ മുതിര്‍ന്ന അംഗം മുട്ടത്തിക്കോവിലകത്ത് അംബിക തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹരിനന്ദനവര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ പ്രേമചന്ദ്രവര്‍മ്മ, ക്യാപ്റ്റന്‍ ഹരിവര്‍മ്മ, വനിതാ വിഭാഗം സെക്രട്ടറി ശ്രീവിദ്യാവര്‍മ്മ, അജിത്ത്‌വര്‍മ്മ, ഗിരീഷ് വര്‍മ്മ, ശ്രീലതവര്‍മ്മ, പ്രൊഫ.രാജേന്ദ്രവര്‍മ്മ, ദിനേശ് വര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും മത്സരങ്ങളും നടന്നു. വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.