Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം കേന്ദ്രമായി പുതിയ പോലീസ് സബ്ഡിവിഷന്‍
07/01/2016

വൈക്കം കേന്ദ്രമായി പുതിയ പോലീസ് സബ്ഡിവിഷന്‍ രൂപീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന കാബിനററ് യോഗം തീരുമാനിച്ചു. വൈക്കത്ത് ആരംഭിക്കുന്ന പുതിയ ഡി.വൈ.എസ്.പി ഓഫീസിന്റെ ഉദ്ഘാടനം 31ന് നടക്കുമെന്ന് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. രാജഭരണകാലത്ത് തിരുവിതാംകൂര്‍ മഹാരാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്ന വൈക്കം കേന്ദ്രമാക്കി പോലീസ് സബ്ഡിവിഷന്‍ രൂപീകരിക്കണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. നിരവധിതവണ കെ.അജിത്ത് എം.എല്‍.എ ഈ വിഷയം സര്‍ക്കാരിന്റെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പാലാ സബ്ഡിവിഷനിലെ ജോലിഭാരവും വൈക്കത്തുനിന്നും പാലായില്‍ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്ത് വൈക്കത്ത് പുതിയ സബ്ഡിവിഷന്‍ ഓഫീസ് അനുവദിക്കാമെന്ന് അഭ്യന്തരവകുപ്പ് മന്ത്രി ഉറപ്പുനല്‍കിയിരുന്നതായി എം.എല്‍.എ പറഞ്ഞു. വൈക്കത്തെ ഫയര്‍ സ്റ്റേഷന്‍ ഉദ്ഘാടനവേളയില്‍ മന്ത്രി ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടികള്‍ നീണ്ടുപോയതിനെ തുടര്‍ന്ന് കെ.അജിത്ത് എം.എല്‍.എയും നഗരസഭ ചെയര്‍മാന്‍ അനില്‍ബിശ്വാസും വീണ്ടും അഭ്യന്തരവകുപ്പ് മന്ത്രിയെ നേരില്‍കണ്ട് ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇന്നലത്തെ ക്യാബിനററ് യോഗത്തില്‍ വിഷയം പരിഗണനക്കുവരികയും ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാവുകയും ചെയ്ത്.