Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.പി.എം.എസ് നീലകണ്ഠന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മഹാത്മാ അയ്യന്‍കാളിയുടെ ജന്മദിനമാഘോഷിച്ചു
06/09/2017
കെ.പി.എം.എസ് (നീലകണ്ഠന്‍ വിഭാഗം) വൈക്കം യൂണിയന്‍ അയ്യങ്കാളി ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ ഘോഷയാത്ര.

വൈക്കം: കെ.പി.എം.എസ് (നീലകണ്ഠന്‍ വിഭാഗം) വൈക്കം യൂണിയന്‍ മഹാത്മാ അയ്യങ്കാളിയുടെ 155-ാമത് ജന്മദിനം വര്‍ണാഭമായ ഘോഷയാത്ര, പൊതു സമ്മേളനം എന്നിവയോടെ ആഘോഷിച്ചു. വടക്കേ കവലയില്‍ നിന്നും പുറപ്പെട്ട ഘോഷയാത്രയില്‍ വിവിധ ശാഖകളില്‍ നിന്നെത്തിയ നൂറുകണക്കിന് സമുദായാംഗങ്ങള്‍ പങ്കെടുത്തു. വാദ്യമേളങ്ങള്‍, മുത്തുക്കുടകള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ അകമ്പടിയേകി. യൂണിയന്‍ പ്രസിഡന്റ് കെ.രാജു, സെക്രട്ടറി വി.ജയകുമാര്‍, ട്രഷറര്‍ വി.കെ സോമന്‍, എം.കെ സോമന്‍, വി.പൊന്നപ്പന്‍, അമ്മിണി, പെണ്ണമ്മ, കെ.പി കുഞ്ഞന്‍, എസ്.സാജു എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സീതാറാം ഓഡിറ്റോറിയത്തില്‍ നടന്ന പൊതു സമ്മേളനം സംസ്ഥാന പ്രസിഡന്റ് എന്‍.കെ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.രാജു അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.കെ ആശ എം.എല്‍.എ ജന്മദിന സന്ദേശം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴസണ്‍ എസ്.ഇന്ദിരാദേവി വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മുന്‍ എം.എല്‍.എ കെ.അജിത്ത്, വൈക്കം എസ്.ഐ എം.സാഹില്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വി.കെ ബാബു, വി.ജയകുമാര്‍, വി.കെ സോമന്‍, സി.പി കുഞ്ഞന്‍, പി.പി രാജന്‍, പി. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.