Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.പി.എം.എസ് പുന്നല വിഭാഗത്തിന്റെ നേതൃത്വത്തില്‍ മഹാത്മാ അയ്യന്‍കാളിയുടെ ജന്മദിനമാഘോഷിച്ചു
06/09/2017
കെ.പി.എം.എസ് (പുന്നല വിഭാഗം) വൈക്കം യുണിയന്റെ നേതൃത്വത്തില്‍ നടന്ന അയ്യന്‍കാളി ജയന്തി സമ്മേളനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മഹാത്മ അയ്യന്‍കാളിയുടെ 155-ാമത് ജയന്തി ആഘോഷം കെ.പി.എം.എസ് (പുന്നല വിഭാഗം) വൈക്കം യുണിയന്റെ ആഭിമുഖ്യത്തില്‍ വൈക്കത്ത് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു ശാഖാതലങ്ങളില്‍ പതാക ഉയര്‍ത്തിയും, മധുര പലഹാര വിതരണം നടത്തുകയും, ജയന്തി സമ്മേളനങ്ങളും കലാപരിപാടികളും നടത്തി. യൂണിയന്റെ നേതൃത്വത്തില്‍ വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ നടന്ന ജയന്തി സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ശശി നാനാടം അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത്, ഡി.രഞ്ജിത്കുമാര്‍, എം.കെ ഷിബു, അഡ്വ. എ.സനീഷ് കുമാര്‍, ഉല്ലല മധു, അഭിലാഷ് മുരിപ്പത്ത്, പി.കെ രഘുവരന്‍, എം.ആര്‍ സനില്‍കുമാര്‍, സതി പ്രഭാകരന്‍, സുമേഷ് മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.