സൗജന്യ കോച്ചിംഗ് ക്യാമ്പ്
06/09/2017
കുലശേഖരമംഗലം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ ആരംഭിച്ച സൗജന്യ കായിക പരിശീലനക്യാമ്പ്.
വൈക്കം: വനിതാ ഫുട്ബോള്‍, ഹോക്കി എന്നിവയില്‍ സൗജന്യ കോച്ചിംഗ് ക്യാമ്പ് കുലശേഖരമംഗലം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ ആരംഭിച്ചു. കോട്ടയം, കുലശേഖരമംഗലം എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ പരിശീലനം നടത്തുന്നത്. ഇന്‍ഡ്യന്‍ ക്യാമ്പിലെ കളിക്കാരും ദേശീയ താരങ്ങളും ഈ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. കോട്ടയം ബസേലിയോസ് കോളേജ്, നാട്ടകം ഗവണ്മെന്റ് കോളേജ്, കുലശേഖരമംഗലം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂള്, ഇരിഞ്ഞാലക്കുട കാര്‍മല്‍ കോളേജ്, വൈക്കം സെന്റ് തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള് എന്നിവിടങ്ങളില്‍ നിന്നായി നാല്പത്തില്പരം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് പരിശീലനം. ഈ ക്യാമ്പില്‍ നിന്നുമാണ് സായിയുടെ വനിതാ ഫുട്ബോള്‍ ടീമിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. സായിയുടെ ഫുട്ബോള്‍ കോച്ചായ ജോമോന് ജേക്കബ് ആണ് പരിശീലകന്. ക്യാമ്പ് പത്തിന് സമാപിക്കും. താല്പര്യമുള്ള കായിക താരങ്ങള്‍ക്ക് സൗജന്യ ക്യാമ്പില്‍ പങ്കെടുക്കാം.