Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാന്ത്വനപരിചരണ സ്‌നേഹസംഗമം
05/09/2017
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ സാന്ത്വനപരിചരണ സ്‌നേഹസംഗമം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ സാന്ത്വനപരിചരണ സ്‌നേഹസംഗമം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, ഡി.എം.ഒ ഡോ. ജേക്കബ് വര്‍ഗീസ്, ഡപ്യൂട്ടി ഡി.എം.ഒ ഡോ. രാജന്‍, പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു. 110 രോഗികളും അവരുടെ ബന്ധുക്കളും സംഗമത്തില്‍ പങ്കെടുത്തു. എല്ലാ രോഗികള്‍ക്കും ഓണക്കിറ്റ്, ഓണക്കോടി, ബെഡ് ഷീറ്റ് എന്നിവ നല്‍കി. അഞ്ഞൂറുപേര്‍ക്ക് ഓണസദ്യയും നല്‍കി. മറ്റ് ജനപ്രതിനിധികള്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍, പി.എച്ച്.സി ജീവനക്കാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ഗവണ്‍മെന്റ് യു.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ശുചിത്വത്തെക്കുറിച്ചുള്ള തെരുവ് നാടകം, മറവന്‍തുരുത്ത് ഓര്‍ക്കസ്ട്രയുടെ ഗാനമേള എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.