Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംസ്ഥാന കര്‍ഷകജാഥയ്ക്ക് വൈക്കത്ത് സ്വീകരണം നല്‍കും
05/09/2017
സംയുക്ത കര്‍ഷകസമിതി വൈക്കം മണ്ഡലം കണ്‍വന്‍ഷന്‍ കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.കെ ചിത്രഭാനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംയുക്ത കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാനജാഥയ്ക്ക് 18ന് വൈക്കത്ത് ഉജ്ജ്വലസ്വീകരണം നല്‍കാന്‍ സംയുക്ത കര്‍ഷകസമിതി മണ്ഡലം കണ്‍വന്‍ഷന്‍ തീരുമാനിച്ചു. 25ന് നടത്തുന്ന കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചിലും ധര്‍ണയിലും വൈക്കത്തുനിന്നും 500 പേരെ പങ്കെടുപ്പിക്കും. വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) ഓഫീസിലെ സി.കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ നടന്ന കണ്‍വന്‍ഷന്‍ കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.കെ ചിത്രഭാനു ഉദ്ഘാടനം ചെയ്തു. കെ.കെ ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ഇ.എം കുഞ്ഞുമുഹമ്മദ്, ടി.ടി സെബാസ്റ്റ്യന്‍, എം.പി ജയപ്രകാശ്, കെ.കുഞ്ഞപ്പന്‍, എം.കെ രവീന്ദ്രന്‍, പി.ജി ഗോപി, സി.എസ് രാജു, തപസ്യ പുരുഷോത്തമന്‍, ടി.സുഗതന്‍, കെ.സി ഗോപാലകൃഷ്ണന്‍ നായര്‍, അനി ചെള്ളാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സംയുക്ത കര്‍ഷകസമിതി മണ്ഡലം പ്രസിഡന്റായി കെ.കുഞ്ഞപ്പനെയും സെക്രട്ടറിയായി കെ.കെ ചന്ദ്രബാബുവിനെയും തെരഞ്ഞെടുത്തു.