Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തരിശുനിലത്തില്‍ വിത്ത് വിതച്ചു
05/09/2017
കൃഷിയോഗ്യമാക്കിയ തലയാഴം ഗ്രാമപഞ്ചായത്തിലെ മൂലേക്കരി പാടശേഖരത്തിലെ വിത്തുവിതക്കലിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മായ ഷാജി എന്നിവര്‍ ചേര്‍ന്നു നിര്‍വഹിക്കുന്നു.

വൈക്കം: കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തരിശുകിടക്കുന്ന തലയാഴം ഗ്രാമപഞ്ചായത്തിലെ അറുപത് ഏക്കര്‍ വരുന്ന മൂലേക്കരി പാടശേഖരം കൃഷിയോഗ്യമാക്കി വിത്തുവിതച്ചു. സംസ്ഥാന സര്‍ക്കാരിന്റെ തരിശുരഹിത പദ്ധതിയുടെ ഭാഗമായി തലയാഴം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും മേല്‍നോട്ടത്തില്‍ നടത്തുന്ന കൃഷിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മായ ഷാജി എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുഷ്‌ക്കരന്‍, വാര്‍ഡ് മെമ്പര്‍ ടാനി ഓമനക്കുട്ടന്‍, കൃഷി ഓഫീസര്‍ സിറാജുദ്ദീന്‍, അസിസ്റ്റന്റ് സുരേഷ്, പാടശേഖരസമിതി പ്രസിഡന്റ് എ.എസ് ഗോപാലകൃഷ്ണന്‍, സെക്രട്ടറി കെ.കെ സുഗുണന്‍, മുരുകദാസ്, ഹരിശങ്കര്‍, വര്‍ക്കി ചിറയില്‍, ചന്ദ്രമോഹനന്‍, വിശ്വന്‍, ബാഹുലേയന്‍, സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.