Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പച്ചക്കറിതൈകളുടെ വില്‍പ്പന നടത്തി
05/09/2017
ഇറുമ്പയം ടാഗോര്‍ ലൈബ്രറി പ്രവര്‍ത്തകര്‍ ഗ്രോ ബാഗുകളില്‍ നട്ടുവളര്‍ത്തിയ വിവിധയിനം പച്ചക്കറിതൈകളുടെ ആദ്യവില്‍പന വെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാല്‍ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: വെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഇറുമ്പയം ടാഗോര്‍ ലൈബ്രറി പ്രവര്‍ത്തകര്‍ 500 ഗ്രോ ബാഗുകളില്‍ നട്ടുവളര്‍ത്തിയ വിവിധയിനം വിളവെടുക്കാറായ പച്ചക്കറിതൈകളുടെ ആദ്യ വില്‍പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാല്‍ നിര്‍വഹിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി 100 ഗ്രോ ബാഗുകള്‍ വാങ്ങിയ പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ ഒ.കെ.ബിനോയിക്ക് ഗ്രോ ബാഗ് നല്‍കിക്കൊണ്ടാണ് ആദ്യ വില്‍പ്പന നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മോഹനന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ആര്‍ സുഗുണന്‍, ജോമോള്‍ കെ.ജോണ്‍, വാര്‍ഡ് മെമ്പര്‍മാരായ ലൂക്ക് മാത്യു, റജി ആറാക്കല്‍, ജയ അനില്‍, രഞ്ജു ഷൈജി, ലൈബ്രറി പ്രസിഡന്റ് ജി.രാധാകൃഷ്ണന്‍, ഓര്‍ഗാനിക് കൃഷി അഡൈ്വസര്‍ അനീഷ് എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍ സിറ്റിസണ്‍ ഫോറം പ്രസിഡന്റ് ശശി മുണ്ടാന, സെക്രട്ടറി സി.കെ രവി ചാത്യാട്ടില്‍, വനിതാവേദി സെക്രട്ടറി വത്സലകുമാരി എന്നിവരും ലൈബ്രറി പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.