Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവീകരിച്ച ഹാളിന്റെ ഉദ്ഘാടനം നടത്തി
05/09/2017
ഉല്ലല എന്‍.എസ്.എസ് കരയോഗം നവീകരിച്ച ശിവരഞ്ജിനി ഹാളിന്റെ ഉദ്ഘാടനം ചേര്‍ത്തല താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കുന്നു.

വൈക്കം: ഉല്ലല 737-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച ശിവരഞ്ജിനി ഹാള്‍ ചേര്‍ത്തല താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എന്‍.രാമചന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈക്കം യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ പുരസ്‌കാര വിതരണവും എന്റോവ്‌മെന്റ് വിതരണവും നടത്തി. ജി.സുരേഷ്ബാബു, ബി.ഗോപാലകൃഷ്ണന്‍നായര്‍, ഗോവിന്ദന്‍ നായര്‍, ശേഖരന്‍ നായര്‍, പി.ജെ നാരായണന്‍ നമ്പൂതിരി, എം.ഗോപാലകൃഷ്ണന്‍, വിദ്യ, രാജശേഖരന്‍ നായര്‍, ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.