Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.എസ്.എസ് യൂണിയന്‍ ഓണാഘോഷം നടത്തി
02/09/2017
താലൂക്ക് എന്‍ എസ് എസ് വനിതാ യൂണിയന്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ പൂക്കള മത്സരം യൂണിയന്‍ പ്രസിഡന്റ് ഡോ. സി ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: എന്‍ എസ് എസ് യൂണിയന്‍ ഓഡിറ്റോറിയം നിറങ്ങളുടെ വേദിയാക്കി താലൂക്ക് വനിതാ യൂണിയന്‍ നടത്തിയ പൂക്കള മത്സരം ഓണാഘോഷത്തിന് നിറശോഭയേകി. താലൂക്കിലെ 97 കരയോഗങ്ങളില്‍ നിന്നും 28 ടീമുകളാണ് പങ്കെടുത്തത്. 280 വനിതകളാണ് മത്സരത്തില്‍ മാറ്റുരച്ചത്. രണ്ട് മണിക്കൂര്‍ കൊണ്ട് രണ്ട് മീറ്റര്‍ ചുറ്റളവില്‍ വര്‍ണ്ണാഭമായ പൂക്കളം തീര്‍ക്കുന്നതായിരുന്നു മത്സരം. എന്‍ എസ് എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയന്‍ പ്രസിഡന്റ് ശ്രീലേഖ മണിലാല്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ വി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് എസ് മധു, എം ഗോപാലകൃഷ്ണന്‍, എസ് മുരുകേശ്, റ്റി ആര്‍ ഇന്ദിരാമണി, ദേവീ പാര്‍വ്വതി, മീനറാണി, പി മായ, ശോഭകുമാരി എന്നിവര്‍ പങ്കെടുത്തു.