Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിലാസ്ഥാപനം നടത്തി
02/09/2017
ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന അലങ്കാര ഗോപുരത്തിന്റെ ശിലാസ്ഥാപനം ശിവഗിരി മഠം സുഗതന്‍ തന്ത്രി നിര്‍വ്വഹിക്കുന്നു

വൈക്കം: ചെമ്മനത്തുകര 113-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖയോഗത്തിന്റെ കീഴിലുള്ള ശ്രീനാരായണേശ്വരപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഗുരുകൃപയില്‍ എം പി ചന്ദ്രന്‍ വഴിപാടായി സമര്‍പ്പിക്കുന്ന അലങ്കാര ഗോപുരത്തിന്റെ ശിലാസ്ഥാപനം ശിവഗിരി മഠം സുഗതന്‍ തന്ത്രി നിര്‍വ്വഹിച്ചു. മാത്താനം അശോകന്‍ ശാന്തി, ഉണ്ണി ശാന്തി, മധു ആചാരി, ക്ഷേത്രം വൈസ് പ്രസിഡന്റ് റ്റി ആര്‍ രമേശന്‍, സെക്രട്ടറി കെ എന്‍ മോഹനദാസ്, വി വേലായുധന്‍, പി രഞ്ജിത്ത്, സുമേഷ്, കാര്‍ത്തികേയന്‍ എന്നിവര്‍ പങ്കെടുത്തു.