Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടവെച്ചൂര്‍ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി പെരുന്നാളിന് കൊടിയേറി.
02/09/2017
മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പെരുന്നാളിന് വികാരി ഫാ.ജോയ് കണ്ണമ്പുഴ കൊടിയേറ്റുന്നു

വൈക്കം: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി പെരുന്നാളിന് കൊടിയേറി. വികാരി ഫാ.ജോയ് കണ്ണമ്പുഴയാണ് കൊടിയേറ്റിയത്. ഫാ.ടോമി എട്ടിയില്‍ സഹകാര്‍മികനായി. കന്യകാമറിയത്തിന്റെ ചിത്രം ആലേഖനം ചെയ്ത കൊടി അള്‍ത്താരയില്‍ വച്ച് വെഞ്ചരിച്ച് ആഘോഷപൂര്‍വ്വം കൊടിമരച്ചുവട്ടിലേക്ക് പ്രദക്ഷിണവുമായി എത്തിയാണ് കൊടിയേറ്റ് നടത്തിയത്. ഇടവകയിലെ വൈദീകരായ ഫാ.ജോസ് അലക്‌സ്, ഫാ. അലക്‌സ് കാട്ടേഴത്ത്, ഫാ.പോള്‍ കാഞ്ഞിരക്കാട്ടുകരി, ഫാ.സഖറിയാസ് നെല്ലിക്കുന്നത്ത്, ഫാ.ജോസഫ് കുസുമാലയം, ഫാ.ടോമി കൊച്ചിടഞ്ഞിക്കല്‍, ഫാ.സുജിത്ത് കൊച്ചുപാറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ സമൂഹബലി നടത്തി. കൊടിയേറ്റിന് ശേഷം കന്യകാമറിയത്തിന്റെ തിരുസ്വരൂപം അലങ്കരിച്ച് ഭക്തര്‍ക്ക് ദര്‍ശനത്തിനായി പുറത്ത് പ്രതിഷ്ഠിച്ചു. പെരുന്നാളിന്റെ പ്രാധാന്യം കണക്കിലെടുത്ത് വെച്ചൂര്‍ ഗ്രാമം ഉത്സമേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 8ന് പെരുന്നാള്‍ ആഘോഷിക്കും. പുലര്‍ച്ചെ 4.30 മുതല്‍ വൈകിട്ട് 3.30 വരെ തുടര്‍ച്ചയായി വിശുദ്ധ കൂര്‍ബാന ഉണ്ടാകും. രാവിലെ 10.30ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജോമോന്‍ കൊച്ചുകണിയാംപറമ്പില്‍ മുഖ്യകാര്‍മികനാകും. ചീപ്പുങ്കല്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. പോള്‍ വടക്കുംമുറി അനുഗ്രഹ പ്രഭാഷണം നടത്തും. വൈകിട്ട് 3.30ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. സിബിന്‍ പുതുപ്പള്ളി കാര്‍മികനാകും. 15ന് എട്ടാംമിടം തിരുനാള്‍ ആഘോഷിക്കും. രാവിലെ 10.30ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. സാന്റോ കണ്ണമ്പുഴ മുഖ്യകാര്‍മികനാകും. ഫാ. റെന്നി കളം തിരുനാള്‍ സന്ദേശം നല്‍കും. വൈകിട്ട് 3.30ന് വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, കൊടിയിറക്കം, നീന്തുനേര്‍ച്ച, തിരുസ്വരൂപം തിരികെവയ്ക്കല്‍ എന്നിവയും നടക്കും.