Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭവന നിര്‍മ്മാണത്തിനുള്ള ആദ്യ ഗഡു വിതരണം നടത്തി
02/09/2017

വൈക്കം: വൈക്കം നഗരസഭയുടെ പ്രധാനമന്ത്രി ആവാസ് യോജന ഭവനനിര്‍മ്മാണ പദ്ധതിയിലെ ആദ്യ സര്‍വ്വേ ലിസ്റ്റില്‍ അംഗീകരിച്ച ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണത്തിനുള്ള ആദ്യ ഗഡു വിതരണം നഗരസഭാ ഓഫീസില്‍ വച്ച് ചെയര്‍പേഴ്‌സണ്‍ ഇന്ദിരാദേവി നിര്‍വ്വഹിച്ചു. ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി, വിവിധ സ്റ്റാന്റിംഗ് കമ്മറ്റിയംഗങ്ങളായ രോഹിണിക്കുട്ടി അയ്യപ്പന്‍, ശ്രീകുമാരന്‍ നായര്‍, ബിജു വി കണ്ണേഴത്ത്, സല്‍ബി ശിവദാസ്, കൗണ്‍സിലര്‍മാരായ എന്‍ അനില്‍ ബിശ്വാസ്, പി ശശിധരന്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി പി ഷാജി, നഗരസഭ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.