Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ത്യാഗസ്മരണയില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു
02/09/2017
ചെമ്പ് ജുമാമസ്ജിദില്‍ ബലി പെരുന്നാള്‍ നമസ്‌കാരത്തെ തുടര്‍ന്ന് ഇമാം അബ്ദുല്‍ ലത്തീഫ് ബാഖവി പ്രഭാഷണം നടത്തുന്നു.

വൈക്കം: ത്യാഗസ്മരണകള്‍ അയവിറക്കി വിശ്വാസിസമൂഹം ബലിപെരുന്നാള്‍ ആഘോഷിച്ചു. ഈദ് ഗാഹുകളിലും പള്ളികളിലുമായി വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചു. കുലശേഖരമംഗലം സലഫി മസ്ജിദിന്റെയും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിനും പ്രഭാഷണത്തിനും മൗലവി ഷിഹാബ് സലഫി നേതൃത്വം നല്‍കി. തലയോലപ്പറമ്പ് സലഫി സെന്ററിന്റെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് ബഷീര്‍ സ്മാരക ഗവണ്‍മെന്റ് യു.പി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് നമസ്‌കാരത്തിനും പ്രഭാഷണത്തിനും മുഹമ്മദ് ബൈജു സലഫി നേതൃത്വം നല്‍കി. ഇരുസ്ഥലങ്ങളിലും സ്ത്രീകളും നമസ്‌കാരത്തില്‍ പങ്കുകൊണ്ടു.
വൈക്കം ടൗണ്‍ ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് മുഹമ്മദ് സാജിദ് ബദ്‌രി നേതൃത്വം നല്‍കി. വെച്ചൂര്‍ മുഹിയിദ്ദീന്‍ ജുമാമസ്ജിദില്‍ സജീര്‍ ബാഖവി, നക്കംതുരുത്ത് ജുമാമസ്ജിദില്‍ അബ്ദുല്‍ കബീര്‍ സുമഹി, മറവന്‍തുരുത്ത് മുഹിയുദ്ദീന്‍ പള്ളിയില്‍ ഷാഹിദ് ഫള്‌ലി, മണകുന്നം മുല്ലക്കേരില്‍ ജുമാമസ്ജിദില്‍ ഹാരിസ് അസ്ഹരി എന്നിവര്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി.
ചെമ്പ് ജുമാ മസ്ജിദില്‍ അബ്ദുല്‍ ലത്തീഫ് ബാഖവി, കാട്ടിക്കുന്നില്‍ അബ്ദുല്‍ റഷീദ് ബാഖവി, വടകരയില്‍ ഉസൈന്‍ ബാഖവി, കരിപ്പാടം മുഹിയിദ്ദീന്‍ ജുമാമസ്ജിദില്‍ നിസാര്‍ അഹ്‌സനി എന്നിവരാണ് നേതൃത്വം നല്‍കിയത്.
തലയോലപ്പറമ്പ് മുഹിയുദ്ദീന്‍ പള്ളിയില്‍ അബ്ദുല്‍ റഹീം സഖാഫി, മിഠായിക്കുന്നത്ത് മുഹമ്മദാലി ഫൈസി, വെള്ളൂര്‍ നസ്‌റത്തുല്‍ ഇഖ്‌വാന്‍ ജുമാമസ്ജിദില്‍ സുബൈര്‍ മദനി, എച്ച്.എന്‍.എല്ലില്‍ ഉബൈദുള്ള സഖാഫി, ഇറുമ്പയത്ത് സഖറിയ സഖാഫി, ആപ്പാഞ്ചിറ മുഹിയുദ്ദീന്‍ പള്ളിയില്‍ ആരിഫ് ഖാന്‍ ബാഖവി എന്നിവരുടെ നേതൃത്വത്തിലാണ് ഈദ് നമസ്‌കാരം നടന്നത്. ഓരോ പള്ളികളിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. നമസ്‌കാരശേഷം നേര്‍ച്ചയാക്കിയ മൃഗങ്ങളെ ബലിയര്‍പ്പിക്കലും നടന്നു.