Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഈദുല്‍ അദ്ഹയെ വരവേല്‍ക്കാന്‍ വിശ്വാസിസമൂഹം ഒരുങ്ങി
31/08/2017

വൈക്കം: ബലി പെരുന്നാളിനെ വരവേല്‍ക്കാന്‍ വിശ്വാസി സമൂഹം ഒരുങ്ങി. പ്രവാചകന്‍മാരായ ഇബ്രാഹിമിന്റെയും മകന്‍ ഇസ്മാഈലിന്റെയും ത്യാഗനിര്‍ഭരമായ ജീവിതത്തിന്റെ സ്മരണകളുയര്‍ത്തി വീണ്ടുമെത്തുന്ന ബലി പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. ഇത്തവണ ജുമുഅഃ ദിവസമാണ് ബലിപെരുന്നാള്‍ എന്ന പ്രത്യേകതയുമുണ്ട്. ഇന്ന് വൈകുന്നേരം മഗ്‌രിബ് നമസ്‌കാരം മുതല്‍ പള്ളികള്‍ തക്ബീര്‍ ധ്വനികളാല്‍ പ്രാര്‍ത്ഥനാ നിര്‍ഭരമാകും. നാളെ രാവിലെ ഈദ് ഗാഹുകളിലും പള്ളികളിലുമായി നടക്കുന്ന നമസ്‌കാരത്തിനും പ്രഭാഷണത്തിനും ശേഷം നേര്‍ച്ചയാക്കിയ മൃഗങ്ങളെ ബലിയര്‍പ്പിക്കും. ഒറ്റക്കും പങ്ക് ചേര്‍ന്നുമാണ് നേര്‍ച്ച മൃഗങ്ങളെ വാങ്ങുന്നത്. ബലിയര്‍പ്പിച്ച മൃഗങ്ങളുടെ മാംസം മഹല്ലിലെ മുഴുവന്‍ ഭവനങ്ങളിലും എത്തിക്കും.
ബലി പെരുന്നാള്‍ നമസ്‌കാരത്തിനായി വൈക്കം താലൂക്കിലെ ഈദ് ഗാഹുകളും പള്ളികളും ഒരുങ്ങിക്കഴിഞ്ഞു. കുലശേഖരമംഗലം സലഫി മസ്ജിദിന്റെയും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ എന്‍.ഐ.എം യു.പി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നാളെ രാവിലെ 7.15ന് ഈദ്ഗാഹ് നടക്കും. നമസ്‌കാരത്തിനും പ്രഭാഷണത്തിനും മൗലവി ഷിഹാബ് സലഫി നേതൃത്വം നല്‍കും. തലയോലപ്പറമ്പ് സലഫി സെന്ററിന്റെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് ബഷീര്‍ സ്മാരക ഗവ. യുപി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 7.30ന് നടക്കുന്ന ഈദ് നമസ്‌കാരത്തിനും പ്രഭാഷണത്തിനും മുഹമ്മദ് ബൈജു സലഫി നേതൃത്വം നല്‍കും. ഇരുസ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും.
വൈക്കം ടൗണ്‍ ജുമാ മസ്ജിദില്‍ രാവിലെ ഒന്‍പതിന് നടക്കുന്ന പെരുന്നാള്‍ നമസ്‌കാരത്തിന് മുഹമ്മദ് സാജിദ് ബദ്‌രി നേതൃത്വം നല്‍കും. വെച്ചൂര്‍ മുഹിയിദ്ദീന്‍ ജുമാമസ്ജിദില്‍ സജീര്‍ ബാഖവി -8.30, നക്കംതുരുത്ത് ജുമാമസ്ജിദില്‍ അബ്ദുല്‍ കബീര്‍ സുമഹി -8.30, മറവന്‍തുരുത്ത് മുഹിയുദ്ദീന്‍ പള്ളിയില്‍ ഷാഹിദ് ഫള്‌ലി -8.30, മണകുന്നം മുല്ലക്കേരില്‍ ജുമാമസ്ജിദില്‍ ഹാരിസ് അസ്ഹരി - 9.00 എന്നിവര്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കും.
ചെമ്പ് ജുമാ മസ്ജിദില്‍ അബ്ദുല്‍ ലത്തീഫ് ബാഖവി -8.00, കാട്ടിക്കുന്നില്‍ അബ്ദുല്‍ റഷീദ് ബാഖവി -7.30, വടകരയില്‍ ഉസൈന്‍ ബാഖവി -8.30, കരിപ്പാടം മുഹിയിദ്ദീന്‍ ജുമാമസ്ജിദില്‍ നിസാര്‍ അഹ്‌സനി -9.00 എന്നിവര്‍ നേതൃത്വം നല്‍കും.
തലയോലപ്പറമ്പ് മുഹിയുദ്ദീന്‍ പള്ളിയില്‍ അബ്ദുല്‍ റഹീം സഖാഫി -8.00, മിഠായിക്കുന്നത്ത് മുഹമ്മദാലി ഫൈസി -8.30, വെള്ളൂര്‍ നസ്‌റത്തുല്‍ ഇഖ്‌വാന്‍ ജുമാമസ്ജിദില്‍ സുബൈര്‍ മദനി -8.30, എച്ച്.എന്‍.എല്ലില്‍ ഉബൈദുള്ള സഖാഫി 9.00, ഇറുമ്പയത്ത് സഖറിയ സഖാഫി -9.00, ആപ്പാഞ്ചിറ മുഹിയുദ്ദീന്‍ പള്ളിയില്‍ ആരിഫ് ഖാന്‍ ബാഖവി -9.00 എന്നിവരാണ് നമസ്‌കാരത്തിന് നേതൃത്വം നല്‍കുക.