Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്രഹ്മമംഗലത്തും പരിസര പ്രദേശങ്ങളിലും വ്യാപക മോഷണം.
31/08/2017

തലയോലപ്പറമ്പ്: ബ്രഹ്മമംഗലത്തും പരിസര പ്രദേശങ്ങളിലും വ്യാപക മോഷണം. കഴിഞ്ഞ ഏതാനും ദിവസത്തിനിടെ വ്യാപാര സ്ഥാപനങ്ങള്‍ കുത്തിതുറന്ന് പണവും വീടുകളില്‍ നിന്നും കാര്‍ഷിക വിളകളും കവര്‍ച്ച ചെയ്യുന്നത് വര്‍ദ്ധിച്ചിരിക്കുകയാണ്. തിങ്കളാഴ്ച്ച രാത്രി ബ്രഹ്മമംഗലം ഔട്ട്‌പോസ്റ്റ് ജംഗ്ഷനിലുള്ള മോഴുവോടത്ത് ചെറിയാന്റെ ഉടമസ്ഥതയിലുള്ള കട കുത്തിത്തുറന്ന് പതിനായിരത്തിലധികം രൂപ കവര്‍ന്നു. ഏനാദിയിലടക്കം മറ്റു ചില വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടറുകള്‍ തകര്‍ത്ത് മോഷണം നടത്താനുള്ള ശ്രമവും ഉണ്ടായി. ഒരു മാസം മുമ്പ് പകല്‍ സമയത്ത് സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടയില്‍ എത്തിയവര്‍ മേശവലിപ്പില്‍ നിന്നും പതിനായിരം രൂപയുടെ ഒരു കെട്ട് നോട്ട് മോഷ്ടിച്ചിരുന്നു കഴിഞ്ഞ ഞായറാഴ്ച്ച രാത്രി ഏനാദി പൂത്തറയില്‍ അശോകന്റെ ഏത്തവാഴക്കുല മോഷണം പോവുകയും സമീപത്തെ ചില വീടുകളില്‍ കോളിങ് ബെല്ലടിച്ച് വീട്ടുകാരെ വിളിച്ചുണര്‍ത്തിയ സംഭവങ്ങളും നടന്നു. മേഖലയിലെ പല വീടുകളില്‍ നിന്നും സമീപകാലത്ത് കോഴികളെയും മോഷ്ടിച്ചിരുന്നു. ഏതാനും ആഴ്ച്ചകളായി ബ്രഹ്മമംഗലത്തും പരിസര പ്രദേശങ്ങളിലും തദ്ദേശീയരല്ലാത്ത നിരവധിപേര്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ചുറ്റികറങ്ങുന്നത് പതിവ് കാഴ്ചയാണെന്ന് നാട്ടുകാര്‍ പറയുന്നു. ബ്രഹ്മമംഗലം മേഖലയില്‍ മോഷ്ടാക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും ശല്യം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് സി.പി.എം ലോക്കല്‍ സെക്രട്ടറി ടി.സി ഷണ്‍മുഖന്‍ ആവശ്യപ്പെട്ടു.