Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹാദിയയുടെ വീട്ടിലെത്തിയ ഏഴംഗ സംഘത്തെ പോലീസ് പിടികൂടി
31/08/2017

വൈക്കം: മതം മാറി വിവാഹം കഴിച്ച് കോടതി നിര്‍ദ്ദേശപ്രകാരം വീട്ടില്‍ അതീവ സുരക്ഷയോടെ കഴിയുന്ന ഹാദിയയെ കാണാന്‍ എത്തിയ ആറു യുവതികളും ഒരു യുവാവും ഉള്‍പ്പെടുന്ന ഏഴംഗ സംഘത്തെ വൈക്കം പോലീസ് പിടികൂടി. സജ്‌ന, മൃദുല ഭവാനി, അമ്മു തോമസ്, അനുഷ പോള്‍, ഭൂമി, ശബന സുമയ്യ എന്നിവരാണ് ഹാദിയയെ സന്ദര്‍ശിക്കാന്‍ എത്തിയത്. ഇന്നലെ ഉച്ചക്ക് 12നാണ് സംഭവം. ഫെയ്‌സ്ബുക്കിലൂടെ ഹാദിയയുമായി തങ്ങള്‍ സൗഹൃദത്തിലാണെന്നും ഓണസമ്മാനം നല്‍കാനാണെന്നും പറഞ്ഞാണ് ഇവര്‍ വീട്ടുപടിക്കലെത്തിയത്. എന്നാല്‍ ഇത് അനുവദിക്കില്ലെന്നു പറഞ്ഞ് പിതാവ് ഇവരെ തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് യുവതികള്‍ കൊണ്ടുവന്ന സാധനങ്ങളുമായി ഗെയ്റ്റ് പടിക്കല്‍ കുത്തിയിരുന്നു. സംഭവമറിഞ്ഞ് വൈക്കം സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. എന്നാല്‍ ഇവരുടെ കൂടെ താടി വളര്‍ത്തിയ ഒരു യുവാവുണ്ടെന്ന് നാട്ടുകാര്‍ വിവരം നല്‍കി. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ സമീപത്തുള്ള കടയില്‍ നിന്നും പിടികൂടി. മുണ്ടക്കയം ഇടത്തുംപറമ്പില്‍ ഫൈസല്‍ (29) ആണ് പോലീസിന്റെ വലയിലായത്. ഭാര്യയ്ക്ക് കൂട്ടുവന്നതാണെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോടു പറഞ്ഞു. കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് പോലീസ് പിടികൂടിയ യുവതികളില്‍ പലരും. പോലീസ് ഇവരെ ചോദ്യം ചെയ്തു.