Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടവെച്ചൂര്‍ പള്ളിയില്‍ തിരുനാള്‍ നാളെ തുടങ്ങും
31/08/2017

വൈക്കം: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുനാള്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ 15 വരെ നടക്കും. ഒന്നിന് രാവിലെ 5.15ന് ആരാധന, ജപമാല, ആറിന് വി. കുര്‍ബാന, വൈകുന്നേരം അഞ്ചിന് ആഘോഷമായ സമൂഹബലി, വികാരി ഫാ. ജോയ് കണ്ണമ്പുഴയുടെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ കൊടി ഉയര്‍ത്തല്‍, നൊവേന, ലദീഞ്ഞ്, തിരുസ്വരൂപം എഴുന്നള്ളിക്കല്‍ എന്നിവ നടക്കും. രണ്ടിന് രാവിലെ 5.15ന് ആരാധന, ജപമാല, ആറിന് വി. കുര്‍ബാന, നൊവേന, വൈകുന്നേരം 5.30ന് വി. കുര്‍ബാന, നൊവേന, സാല്‍വേ ലദീഞ്ഞ്. മൂന്നിന് രാവിലെ 5.15ന് ആരാധന, ജപമാല, ആറിനും 8.30നും വി. കുര്‍ബാന, നൊവേന, വൈകുന്നേരം 5.30ന് വി. കുര്‍ബാന, നൊവേന, സാല്‍വേ ലദീഞ്ഞ്. നാലിന് രാവിലെ 5.45ന് ജപമാല, 6.30ന് ആഘോഷമായ സമൂഹബലി, നൊവേന, വൈകുന്നേരം അഞ്ചിന് ദിവ്യകാരുണ്യ സന്ദേശം. അഞ്ചിന് രാവിലെ 5.30ന് ആരാധന, ജപമാല, 6.15ന് ലൈത്തൊരന്‍മാരുടെ വാഴ്ച, വി. കുര്‍ബാന, നൊവേന, വൈകുന്നേരം 5.30ന് വി. കുര്‍ബാന, നൊവേന, സാല്‍വേ ലദീഞ്ഞ്. ആറിന് രാവിലെ 5.15ന് ആരാധന, ജപമാല, 6.30ന് വി. കുര്‍ബാന, നൊവേന, വൈകുന്നേരം 5.15ന് പ്രസുദേന്തി വാഴ്ച, ആഘോഷമായ വി. കുര്‍ബാന. ഏഴിന് രാവിലെ 5.15ന് ആരാധന, ജപമാല, ഉച്ചകഴിഞ്ഞ് മൂന്നിന് ആഘോഷമായ വി. കുര്‍ബാന, വൈകുന്നേരം 4.30ന് രൂപം വെഞ്ചരിപ്പ്, 5.15ന് വേസ്പര, ആഘോഷമായ പ്രദക്ഷിണം. തിരുനാള്‍ ദിനമായ എട്ടിന് പുലര്‍ച്ചെ 4.30ന് ആരാധന, ജപമാല, 10.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, ഉച്ചകഴിഞ്ഞ് 3.30ന് വി. കുര്‍ബാന. മരിച്ചവരുടെ ഓര്‍മദിനമായ ഒന്‍പതിന് രാവിലെ 5.15ന് ആരാധന, ജപമാല, ആറിന് സമൂഹബലി, സിമിത്തേരി വെഞ്ചരിപ്പ്, വൈകുന്നേരം 5.30ന് വി. കുര്‍ബാന, നൊവേന. പത്തിന് രാവിലെ 5.15ന് ആരാധന, ജപമാല, ആറിന് വി. കുര്‍ബാന, വൈകുന്നേരം 5.30ന് വി. കുര്‍ബാന, നൊവേന. 11ന് രാവിലെ 5.15ന് ആരാധന, ജപമാല, ആറിന് വി. കുര്‍ബാന, വൈകുന്നേരം 5.30ന് വി. കുര്‍ബാന, നൊവേന. 12ന് രാവിലെ 5.15ന് ആരാധന, ജപമാല, ആറിന് വി. കുര്‍ബാന, വൈരകുന്നേരം 5.30ന് വി. കുര്‍ബാന, നൊവേന. 13ന് രാവിലെ 5.15ന് ആരാധന, ജപമാല, ആറിന് വി. കുര്‍ബാന, വൈകുന്നേരം 5.30ന് വി. കുര്‍ബാന, നൊവേന. 14ന് രാവിലെ 5.15ന് ആരാധന, ജപമാല, ആറിന് വി. കുര്‍ബാന, 10.30ന് ആഘോഷമായ വി. കുര്‍ബാന, നൊവേന, നേര്‍ച്ചക്കഞ്ഞി, വൈകുന്നേരം 4.30ന് ആഘോഷമായ വി. കുര്‍ബാന, നൊവേന, ആഘോഷമായ പ്രദക്ഷിണം. എട്ടാമിടം തിരുനാള്‍ ദിനമായ 15ന് പുലര്‍ച്ചെ 4.30ന് ആരാധന, ജപമാല, 10.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, ഉച്ചകഴിഞ്ഞ് 3.30ന് ആഘോഷമായ വി. കുര്‍ബാന, പ്രസംഗം, ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, കൊടിയിറക്കം, നീന്തുനേര്‍ച്ച, തിരുസ്വരൂപം തിരികെവയ്ക്കല്‍ എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ വികാരി ഫാ. ജോയി കണ്ണമ്പുഴ, ഫാ. ടോമി ചെത്തിയില്‍, ബ്രദര്‍ ഡാനു പുറത്തൂര്‍, ജോസഫ് വര്‍ക്കി, സാജു കായിച്ചിറ, ജോസഫ് മടത്തിക്കാവില്‍ എന്നിവര്‍ പങ്കെടുത്തു.