Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധിയും മിനിമം കൂലിയും അവകാശപ്പെട്ടത് : ഇ എസ് ബിജിമോള്‍ എം എല്‍ എ
30/08/2017
വാഗമണ്ണില്‍ നടന്ന കെ.ജെ.യൂവിന്റെ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് ഇ.എസ് ബിജിമോള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.

ഈരാറ്റുപേട്ട: പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധിയും മിനിമം കൂലിയും ഔദാര്യമല്ല അവകാശമാണെന്ന് ഇ.എസ് ബിജിമോള്‍ എം.എല്‍.എ പറഞ്ഞു. സമയനിബന്ധനകള്‍ ഇല്ലാതെ ജോലി ചെയ്യുന്നവരാണ് പ്രാദേശിക ലേഖകര്‍. ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സജീവമായ പിന്തുണ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യൂ) വിന്റെ കോട്ടയം ജില്ലാ നേതൃത്വപരിശീലന ക്യാമ്പ് വാഗമണ്ണില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജിമോള്‍. പത്രങ്ങള്‍ക്കെല്ലാം രാഷ്ട്രീയമുണ്ട്. വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന പ്രവണത നല്ലതല്ലായെന്നും പോസിറ്റീവ് ആംഗിളിലുള്ള വാര്‍ത്തകള്‍ കുറഞ്ഞുവരുകയാണെന്നും അവര്‍ പറഞ്ഞു. ടോണി വെമ്പള്ളി നഗറില്‍ നടന്ന ക്യാമ്പില്‍ കെ.ജെ.യു സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം ആഷിക് മണിയംകുളം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറ്റിക്കാട് മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ആദരിച്ചു. കെ.ജെ.യൂ സംസ്ഥാന പ്രസിഡന്റ് ബാബു തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ബിശ്വാസ് സപ്ലിമെന്റ് പ്രകാശനവും ട്രഷറര്‍ ഇ.എം ബാബു ഐ.ഡി കാര്‍ഡ് വിതരണവും നിര്‍വ്വഹിച്ചു. ഷൈജു തെക്കുംചേരില്‍, എ.എസ് മനാഫ്, സുഭാഷ് ലാല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധി എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുര്യന്‍ പാമ്പാടി വിഷയാവതരണം നടത്തി. അബ്ദുള്‍ ആപ്പാഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. പി.ജോണ്‍സണ്‍ സ്വാഗതവും വി.വി ജോസഫ് നന്ദിയും പറഞ്ഞു. എസ് ദയാല്‍, ജോബി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രാദേശിക പത്രപ്രവര്‍ത്തനത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്തംഗം മോളി ഡൊമിനിക് ഉദ്ഘാടനം ചെയ്തു. കെ.ജെ.യൂ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം പല്ലിശ്ശേരി വിഷയാവതരണം നടത്തി. പി.ബി തമ്പി അദ്ധ്യക്ഷത വഹിച്ചു. ജോസി തുമ്പാനത്ത്, പി.ഷണ്‍മുഖന്‍ എന്നിവര്‍ പ്രസംഗിച്ചു.