Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്ലാവരുടെയും ജീവിതനിലവാരം ഉയര്‍ത്തുന്ന പ്രക്രിയയാകണം ശരിയായ വികസം : പ്രൊഫ സി രവീന്ദ്രനാഥ്
30/08/2017
വൈക്കത്തിന്റെ വികസന സെമിനാര്‍ പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വികസനത്തിന്റെ മുഖ്യധാര നിര്‍വചനം സമ്പത്ത് വര്‍ദ്ധിപ്പിക്കുക എന്നതാണ്. അത് മുഴുവന്‍ ജനങ്ങളുടെയും വികസനമാകില്ല. ചിലര്‍ വളരുകയും ചിലര്‍ തളരുകയും ചെയ്യുമെന്നതാണ് ഈ വികസന മാതൃകയുടെ പ്രധാന ന്യൂനത എന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. വൈക്കം നിയോജക മണ്ഡലത്തിന്റെ വികസന നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിനു വേണ്ടി സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാനവ വിഭവശേഷിയുടെ വികസന നിലവാരത്തില്‍ ഇന്‍ഡ്യ 130-ാം സ്ഥാനത്താണ്. സമ്പത്ത് ഏതാനും കുറെയാളുകള്‍ മാത്രം കൈയ്യാളുന്നതിന്റെ പ്രശ്‌നമാണിത്. ഒരു പ്രദേശത്തെ എല്ലാ മനുഷ്യരുടെയും പ്രത്യേകിച്ച് പാവപ്പെട്ടവരുടെ ജീവിത നിലവാരം പടിപടിയായി ഉയര്‍ത്തുന്ന പ്രക്രിയയാകണം ശരിയായ വികസനം. ഇതിന് കൃത്യമായ പ്ലാനിംങ്ങും മുന്‍ഗണനാ നിശ്ചയിക്കലും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. സത്യാഗ്രഹ സ്മാരക ഹാളില്‍ ചേര്‍ന്ന വികസന സെമിനാറില്‍ സി കെ ആശ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി കെ ഹരികുമാര്‍ മോഡറേറ്ററായിരുന്നു. പി സുഗതന്‍ സ്വാഗതമാശംസിച്ചു. കെ അജിത്ത് എക്‌സ് എം എല്‍ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, റ്റി എന്‍ രമേശന്‍, കെ ഡി വിശ്വനാഥന്‍, കെ അരുണന്‍, ഇ എം കുഞ്ഞുമുഹമ്മദ്, അക്കരപ്പാടം ശശി, പി ജി ഗോപി, പി ജി ബിജികുമാര്‍, കലാ മങ്ങാട്ട്, നിര്‍മ്മലാ ഗോപി, എം അബു എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളെ കുറിച്ച് എം ഡി ബാബുരാജ്, കെ ശെല്‍വരാജ്, കെ അജിത്ത് എന്നിവര്‍ വിഷയാവതരണം നടത്തി. ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സംഘടനാപ്രതിനിധികള്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ സെമിനാറില്‍ പങ്കെടുത്തു. സെമിനാറില്‍ ഉരുത്തിരിഞ്ഞു വന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കും.