Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ അധികൃതര്‍ പരിശോധന നടത്തി.
07/01/2016

നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാന്റിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ നഗരസഭ അധികൃതര്‍ പരിശോധന നടത്തി. നാല്‍പത്തിഅഞ്ചോളം മുറികളാണ് ഇവിടെയുള്ളത്. കരാറുകാരുമായി വ്യക്തമായ വ്യവസ്ഥകളോ രേഖകളോ കൈമാറി പ്രവര്‍ത്തനം ആരംഭിക്കാത്ത മുപ്പതോളം മുറികള്‍ പരിശോധനയില്‍ കണ്ടെത്തി. ഷോപ്പിംഗ് കോംപ്ലക്‌സിലെ വെള്ളക്കെട്ട് ഉള്‍പ്പെടെയുള്ള പോരായ്മകള്‍ പരിഹരിച്ച് കോംപ്ലക്‌സ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അറിയിച്ചു. വൈസ് ചെയര്‍മാന്‍ എ.സി മണിയമ്മ, സ്റ്റാന്റിംഗ് കമ്മിററി അധ്യക്ഷരായ രോഹിണിക്കുട്ടി അയ്യപ്പന്‍, പി.ശശിധരന്‍, ബിജു കണ്ണേഴത്ത്, നഗരസഭ സെക്രട്ടറി എസ്.ബിജു, റവന്യു ഇന്‍സ്‌പെക്ടര്‍ മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.