Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി പി ഐ പ്രവര്‍ത്തന ഫണ്ട് ഏറ്റുവാങ്ങും.
30/08/2017

വൈക്കം: സി പി ഐ പ്രവര്‍ത്തന ഫണ്ട് സി പി ഐ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം ടി പുരുഷോത്തമന്‍ ഏറ്റുവാങ്ങും. പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച പ്രവര്‍ത്തനഫണ്ടാണ് 31ന് രാവിലെ 11ന് കച്ചേരിക്കവലയില്‍ ചേരുന്ന സമ്മേളനത്തില്‍ ഏറ്റുവാങ്ങുന്നത്. അഡ്വ. കെ പ്രസന്നന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ എം എസ് രാമചന്ദ്രന്‍ സ്വാഗതമാശംസിക്കും. കെ അജിത്ത് എക്‌സ് എം എല്‍ എ, സാബു പി മണലൊടി, ആര്‍ ബിജു, എന്‍ അനില്‍ ബിശ്വാസ്, പി നാരായണന്‍ എക്‌സ് എം എല്‍ എ, ഡി രഞ്ജിത്ത് കുമാര്‍, സി കെ ആശ എം എല്‍ എ, പി പ്രദീപ്, കെ വി പ്രസന്നന്‍, കെ ജി രാജു, വി കെ അനില്‍കുമാര്‍, അഡ്വ. പി രാജീവ്, എസ് ബിജു, കെ വി ഉദയകുമാര്‍, കെ വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിക്കും.