Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലാക്കല്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്റെ ഓണഘോഷ പരിപാടികള്‍ വെള്ളിയാഴ്ച
30/08/2017

വൈക്കം: കാലാക്കല്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്റെ ഓണഘോഷ പരിപാടികള്‍ വെള്ളിയാഴ്ച നടക്കും. വൈക്കം ലയണ്‍സ് ക്ലബ്ബ് ഹാളില്‍ രാവിലെ 9.30ന് ആരംഭിക്കുന്ന ആഘോഷപരിപാടിയില്‍ വിവിധ കലാകായിക മത്സരങ്ങള്‍, ഓണസദ്യ, തിരുവാതിരകളി എന്നിവയുണ്ടായിരിക്കും. വൈകിട്ട് 4 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം വൈക്കം പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് ബിനു ഉദ്ഘാടനം ചെയ്യും. വാര്‍ഡ് കൗണ്‍സിലര്‍ അനില്‍ ബിശ്വാസ് മുഖ്യപ്രഭാഷണവും സമ്മാനദാനവും നിര്‍വ്വഹിക്കും. പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. അഡ്വ. കെ പി റോയി സ്വാഗതമാശംസിക്കുന്ന ചടങ്ങിന് ഗീതാ ബാബു കൃതജ്ഞത പറയും.