Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീട്ടമ്മയുടെ വീഡിയോ സന്ദേശം വാട്ട്‌സ്ആപ്പില്‍ വൈറലായി.
30/08/2017

വൈക്കം: ഭര്‍ത്താവ് ഉപദ്രവിക്കുന്നതായും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മയായ യുവതി സമൂഹ മാധ്യമങ്ങളില്‍ അയച്ച വീഡിയോ ക്ലിപ്പ് വൈറലായി. വീഡിയോ ലഭിച്ച വൈക്കം പോലീസ് സംഭവ സ്ഥലത്തെത്തി വീട്ടമ്മയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് വീട്ടമ്മയുടെ വീഡിയോ സന്ദേശം വാട്ട്‌സ്ആപ്പില്‍ പ്രചരിച്ചത്. ചെമ്മനാകരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ അടച്ചിട്ട മുറിയില്‍ നിന്നായിരുന്നു സന്ദേശം. റിസോര്‍ട്ടില്‍ ജനറല്‍ മാനേജരായ ഭര്‍ത്താവ് മര്‍ദ്ദിച്ചതായും വധഭീഷണിയുണ്ടെന്നും അടച്ചിട്ട മുറിക്കു പുറത്ത് വാതില്‍ തുറക്കാന്‍ തട്ടി വിളിക്കുകയാണെന്നും ആയിരുന്നു സന്ദേശം. ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ നെറ്റിയില്‍ ഉണ്ടായ പരുക്കും കാണിച്ചു. വൈക്കം എസ്‌ഐ എം.സാഹിലിന്റെ നേതൃത്വത്തില്‍ പാഞ്ഞെത്തിയ പോലീസ് യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് വിശദമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. രണ്ട് മതവിഭാഗങ്ങളില്‍പെട്ട ഇവരുടേത് പ്രണയ വിവാഹമായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ കുടുംബകോടതിയില്‍ കേസ് നടക്കുകയാണ്. ഇപ്പോള്‍ കൗണ്‍സലിംഗ് നടന്നു വരികയാണ്. ഇന്നലെ ഭര്‍ത്താവ് താമസിക്കുന്ന സ്ഥലത്തെത്തിയ യുവതി സമൂഹമാധ്യമങ്ങളില്‍ സന്ദേശം അയച്ചത് മുന്‍കൂട്ടി ആസൂത്രണം ചെയ്താണെന്നാണ് ഭര്‍ത്താവിന്റ വിശദീകരണം. പോലീസ് സംഭവത്തില്‍ പ്രാഥമികാന്വേഷണം ആരംഭിച്ചു. നാളെ രാവിലെ വൈക്കം പോലീസ് സ്ത്രീയുടെ മൊഴി രേഖപ്പെടുത്തുമെന്ന് എസ്.ഐ എം.സാഹില്‍ അറിയിച്ചു.