Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാഭ്യാസ മന്ത്രിക്കുമുന്നില്‍ നിവേദനവുമായി തലയോലപ്പറമ്പ് എ.ജെ ജോണ്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍
30/08/2017

വൈക്കം: വിദ്യാഭ്യാസ മന്ത്രിക്കുമുന്നില്‍ നിവേദനവുമായി തലയോലപ്പറമ്പ് എ.ജെ ജോണ്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍. ജില്ലയിലെ സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന ഇംഗ്ലീഷ് പ്രധാന അധ്യാപികയെ വെച്ചൂര്‍ സ്‌ക്കൂളിലേക്ക് സ്ഥലം മാറ്റിയതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനനഷ്ടം ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാണിച്ച് ഈ സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പരാതിയുമായി മന്ത്രിയുടെ മുന്നിലെത്തിയത്. കുട്ടികള്‍ക്ക് വളരെ പ്രിയപ്പെട്ട അധ്യാപികയും പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്ന ടീച്ചറാണിതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സ്‌ക്കൂള്‍ സമയം കഴിഞ്ഞ് സ്‌പെഷ്യല്‍ ക്ലാസ് എടുത്തും പഠനത്തില്‍ ജാഗ്രത കൂടിയാണിവര്‍. പകരം വന്ന ടീച്ചര്‍ക്ക് വളരെ ദൂരം താണ്ടി കൃത്യസമയത്ത് സ്‌ക്കൂളില്‍ എത്തിച്ചേരുക വിഷമകരമാണ്. ഈ സാഹചര്യത്തില്‍ സ്ഥലംമാറ്റപ്പെട്ട അധ്യാപികയെ ഈ സ്‌ക്കൂളിലേക്കു തന്നെ തിരിച്ച് നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി വിദ്യാര്‍ത്ഥികളെ അറിയിച്ചു.