Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം
30/08/2017
ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയിലെ 53, 54, 55 ബൂത്തുകളുടെ ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം എ.ഐ.സി.സി വക്താവ് പി.സി ചാക്കോ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അധികാരത്തില്‍ വന്നാല്‍ അഞ്ചു വര്‍ഷം കൊണ്ട് പത്തുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് പറഞ്ഞ മോഡി സര്‍ക്കാര്‍ മൂന്നുവര്‍ഷം പിന്നിട്ടിട്ടും നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നുപോലും നടപ്പാക്കിയിട്ടില്ലെന്ന് എ.ഐ.സി.സി വക്താവ് പി.സി ചാക്കോ എക്‌സ്. എം.പി. ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയിലെ 53, 54, 55 ബൂത്തുകളുടെ ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മന്‍മോഹന്‍ സിങ് ഭദ്രമാക്കിയ സാമ്പത്തിക സ്ഥിതി നോട്ടുറദ്ദാക്കലിലൂടെ നരേന്ദ്ര മോഡി താറുമാറാക്കി. ഗാന്ധിഘാതകന്‍ ഗോഡ്‌സെയെ ആരാധിക്കുന്നവരുടെ സംഘത്തില്‍പ്പെട്ടവര്‍ അധികാരത്തിലിരിക്കുന്ന ഈ കാലഘട്ടത്തില്‍ രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി മതേതരത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍പോലും അവരെ സ്മരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തത് ക്രൂരതയാണെന്നും പി.സി ചാക്കോ കൂട്ടിച്ചേര്‍ത്തു. നാനാടത്തു നടന്ന സംഗമത്തില്‍ പി.ഡി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്‌സി. അംഗം മോഹന്‍ ഡി.ബാബു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, പി.എന്‍ ബാബു, ബി.അനില്‍കുമാര്‍, വി.ബിന്‍സ്, ജയ്‌ജോണ്‍ പേരയില്‍, പി.വി പ്രസാദ്, മോഹനന്‍ ചായപ്പള്ളി, കെ.ഷഡാനനന്‍ നായര്‍, ഡോ. ശാന്ത ജി.നായര്‍, എസ്.സജീവ്, പി.ടി സുഭാഷ്, ആര്‍.പി സ്വാമി, ബി.രവീന്ദ്രന്‍, പി.രാജലക്ഷ്മി, മായ ഷിബു എന്നിവര്‍ പ്രസംഗിച്ചു.