Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വികസന സെമിനാര്‍ ഇന്നു (29ന്) നടക്കും.
28/08/2017

വൈക്കം: വൈക്കം നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യം വച്ചുകൊണ്ടുള്ള വികസന സെമിനാര്‍ ഇന്നു (29ന്) നടക്കും. ഉച്ചയ്ക്ക് 2ന് വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടക്കുന്ന സെമിനാര്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സി കെ ആശ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ മാണി എം പി മുഖ്യപ്രഭാഷണം നടത്തും. എം ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം അഡ്വ. പി കെ ഹരികുമാര്‍ മോഡറേറ്റര്‍ ആകും. ത്രിതലപഞ്ചായത്ത് ജനപ്രതിനിധികള്‍, നഗരസഭാ ജനപ്രതിനിധികള്‍, മുന്‍ എം എല്‍ എ മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കലാ-കായിക, സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും.