Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണാഘോഷവും ഓണവിരുന്നും നടത്തി
28/08/2017

വൈക്കം: നഗരസഭയുടെയും സാമൂഹ്യസുരക്ഷാമിഷന്റെ വയോമിത്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആശ്രമം സ്‌ക്കൂളില്‍ ഓണാഘോഷവവും ഓണവിരുന്നും സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രോഹിണിക്കുട്ടി അയ്യപ്പന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈക്കം എസ്.ഐ എം.സാഹില്‍ മുഖ്യപ്രഭാഷണം നടത്തി. പിന്നണി ഗായകന്‍ വി.ദേവാനന്ദ് മുഖ്യാതിഥി ആയിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിജു കണ്ണേഴത്ത്, പി.ശശിധരന്‍, പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, കൗണ്‍സിലര്‍മാരായ പി.എന്‍ കിഷോര്‍കുമാര്‍, ശ്രീകുമാരി യു.നായര്‍, ശിശു വികസന പദ്ധതി ഓഫീസര്‍ വിജയ, വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ തോമസ്‌കുട്ടി എബ്രഹാം, വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍ ശ്രുതി മെറിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍, ഓണസദ്യ എന്നിവ നടന്നു.