Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതു-സ്വകാര്യ സംരഭങ്ങള്‍ ആരംഭിക്കുന്നതിന് നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
07/01/2016

നഗരവികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ പൊതു-സ്വകാര്യ സംരഭങ്ങള്‍ ആരംഭിക്കുന്നതിന് നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ഉപസമിതിക്ക് രൂപം നല്‍കി. വ്യവസായം, ടൂറിസം മേഖലകളില്‍ പുതിയ പദ്ധതികള്‍ക്ക് ഇത് വഴി തുറക്കും. നഗരവികസനവുമായി ബന്ധപ്പെട്ട് 24 മുതല്‍ 26 വരെ വൈക്കം ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കും. വിവിധ മേഖലകളിലുള്ള വിദഗ്ധര്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. നഗരത്തിന്റെ വികസനം സംബന്ധിച്ചുള്ള പൊതുജന അഭിപ്രായം സമന്വയിപ്പിച്ചുള്ള വികസനകാഴ്ചപ്പാട് രൂപപ്പെടുത്തുകയാണ് ഫെസ്റ്റിലൂടെ ഉദ്ദേശിക്കുന്നത്. സാമൂഹിക സുരക്ഷാമിഷന്‍ നടപ്പിലാക്കുന്ന 14 ക്ഷേമപദ്ധതികള്‍ വ്യാപകമാക്കുന്നതിനും യോഗം തീരുമാനിച്ചു. വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്റെ സഹകരണത്തോടെ നഗരസഭ ജീവനക്കാര്‍ക്കായി വിദഗ്ധപരിശീലന പരിപാടി സംഘടിപ്പിക്കും.
വൈക്കം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തണമെന്ന പ്രമേയത്തിന് കൗണ്‍സില്‍ അംഗീകാരം നല്‍കി. ചെയര്‍മാന്‍ അനില്‍ബിശ്വാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എ.സി മണിയമ്മ, ഡി.രഞ്ജിത്കുമാര്‍, പി.ശശിധരന്‍, ബിജു കണ്ണേഴത്ത്, രോഹിണിക്കുട്ടി അയ്യപ്പന്‍, ഹരിദാസന്‍ നായര്‍, ഇന്ദിരാദേവി, അഡ്വ. വി.വി സത്യന്‍, ശ്രീകുമാരന്‍ നായര്‍, എം.ടി അനില്‍കുമാര്‍, നഗരസഭ സെക്രട്ടറി എസ്.ബിജു എന്നിവര്‍ പ്രസംഗിച്ചു.