Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരനെല്‍ കൃഷി ഉദ്ഘാടനം
28/08/2017
മടിയത്തറ സ്‌ക്കൂളില്‍ വൈക്കം കൃഷി ഭവന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന കരനെല്‍ കൃഷിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി നിര്‍വഹിക്കുന്നു.

വൈക്കം: മടിയത്തറ സ്‌ക്കൂളില്‍ വൈക്കം കൃഷി ഭവന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന കരനെല്‍ കൃഷിയ്ക്ക് തുടക്കമായി. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ജേതാക്കളായ മടിയത്തറ സ്‌ക്കൂള്‍ തികച്ചും പുതുമയേറിയ രീതിയിലാണ് ഇത്തവണ കൃഷി ചെയ്യുന്നത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഞാറുനടീല്‍ നാട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നവ്യാനുഭവമായി. വിവിധ ഇനങ്ങളിലായി രണ്ടായിരത്തോളം തൈകളുള്ള പച്ചക്കറിതോട്ടത്തോടൊപ്പമാണ് കരനെല്‍കൃഷിയും സ്‌ക്കൂളില്‍ നടപ്പിലാക്കുന്നത്.
നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി.ശ്രീകുമാരന്‍ നായര്‍, സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് ചന്ദ്രമതി, കൃഷി ഓഫീസര്‍ പി.എസ് സലിമോന്‍, അസി. കൃഷി ഓഫീസര്‍ മെയ്‌സണ്‍ മുരളി, കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം റിട്ട. പ്രൊഫസര്‍ എന്‍.കെ ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.