Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കയര്‍ തൊഴിലാളി പെന്‍ഷന്‍ വിതരണം തുടങ്ങി
28/08/2017

വൈക്കം: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന ആധാര്‍ ലിങ്കു ചെയ്ത ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ എല്ലാ കയര്‍ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ അയച്ചു തുടങ്ങി. കഴിഞ്ഞ ഓഗസ്റ്റ് വരെ കുടിശ്ശിക സഹിതമുള്ള പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. ഓണത്തോടനുബന്ധിച്ച് 64000ത്തോളം കയര്‍ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് സര്‍ക്കാര്‍ ക്ഷേമനിധി ബോര്‍ഡിന് 41 കോടി രൂപ അനുവദിച്ചിരുന്നു.
യഥാസമയം ആധാര്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് 2016 ഒക്‌ടോബറിനുശേഷം പെന്‍ഷന്‍ ലഭിക്കാതിരുന്നവര്‍ക്കും ആരോഗ്യ, സാങ്കേതിക കാരണങ്ങളാല്‍ ആധാര്‍ എടുക്കാന്‍ കഴിയാതിരുന്നവര്‍ക്കും ഇത്തവണ ഓണം പെന്‍ഷനോടൊപ്പം മുന്‍കാല കുടിശ്ശിക തുകയും ലഭിക്കും. ഒന്നാം ഘട്ടത്തില്‍ ആധാര്‍ ലിങ്കുചെയ്ത 51000 പെന്‍ഷന്‍കാര്‍ക്ക് അഞ്ചു മാസത്തെ പെന്‍ഷന്‍ 5500 രൂപ വീതവും, രണ്ടാംഘട്ടത്തില്‍ ആധാര്‍ ലിങ്കു ചെയ്ത 4500 പെന്‍ഷന്‍കാര്‍ക്ക് 8500 രൂപ വീതവും, മൂന്നാം ഘട്ടമായി ആധാര്‍ ലിങ്കുചെയ്ത 8000 പെന്‍ഷന്‍കാര്‍ക്ക് 10500 രൂപ വീതവും പെന്‍ഷന്‍ ലഭിക്കും.
ഇതാദ്യമായാണ് ഓണത്തിനു മുന്‍പേ തന്നെ കുടിശ്ശിക സഹിതം പെന്‍ഷന്‍ ലഭ്യമാക്കുന്നതെന്ന് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ അറിയിച്ചു. പെന്‍ഷന്‍കാര്‍ തങ്ങളുടെ ബാക്ക് അക്കൗണ്ട് പരിശോധിച്ച് പെന്‍ഷന്‍ ലഭിച്ചു എന്ന് ഉറപ്പുവരുത്തണമെന്നും ഇതുവരെ പെന്‍ഷന്‍ ലഭിക്കാത്തവര്‍ ക്ഷേമനിധി ഓഫീസിന്റെ പ്രാദേശിക ഓഫീസുമായി ബന്ധപ്പെടണമെന്നും ചെയര്‍മാന്‍ അറിയിച്ചു.