Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി
28/08/2017
ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇടയാഴം സാമൂഹികാരോഗ്യത്തില്‍ സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിച്ച യോഗത്തില്‍ നേത്രദാന സമ്മതപത്രിക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി സ്വീകരിച്ചു. നഗരസഭ കൗണ്‍സിലര്‍ സിന്ധു സജീവന്‍, സര്‍ഗവീണ ക്ലബ്ബ് അംഗങ്ങള്‍, കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് സമ്മതപത്രിക കൈമാറിയത്.
വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള നേത്രദാന സന്ദേശം നല്‍കി. ദേശീയ ആരോഗ്യദൗത്യം പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ജയന്‍ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ നേത്രരോഗ വിഭാഗം മേധാവി ഡോ. ലിബി ജോസഫ്, ഡോ. സിജി മിനി എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിജി പ്രസാദ്, ഡിവിഷന്‍ അംഗം സതി മംഗളാനന്ദന്‍, ഡപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ സോമന്‍, ജില്ലാ ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ സി.എസ് വിശ്വശാന്തി, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി.ഐ സപ്ന എന്നിവര്‍ പ്രസംഗിച്ചു.
നേത്രദാനത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ഡോ. സി.ജി മിനി ക്ലാസ് നയിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, അംഗന്‍വാടി, ആശ പ്രവര്‍ത്തകര്‍, ദേവീവിലാസം സ്‌ക്കൂളിലെ റെഡ്‌ക്രോസ്, എസ്.പി.സി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത നേത്രദാന റാലി നടത്തി. ഇടയാഴം എന്‍.എസ്.എസ് കരയോഗ മന്ദിരത്തില്‍ നിന്നും ആരംഭിച്ച റാലി വൈക്കം എസ്.ഐ എം.സാഹില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സമ്മേളനത്തെ തുടര്‍ന്നു നടന്ന നേത്രപരിശോധന ക്യാമ്പില്‍ 275 പേര്‍ പങ്കെടുത്തു. തെരഞ്ഞെടുത്ത തിമിര രോഗികള്‍ക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തും.