Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ വൈദ്യപരിശോധന ക്യാമ്പ്
28/08/2017
ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്കായി നടത്തിയ ജില്ലാതല സൗജന്യ വൈദ്യപരിശോധന ക്യാമ്പ് സി.കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്കായി നടത്തിയ ജില്ലാതല സൗജന്യ വൈദ്യപരിശോധന ക്യാമ്പ് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ വിദഗ്ദ്ധരായ ഒരു സംഘം ഡോക്ടര്‍മാര്‍ പരിശോധനയും രോഗനിര്‍ണയവും നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ആശ അഗസ്റ്റിന്‍, എം.വൈ ജയകുമാരി, ബിജു കണ്ണേഴത്ത്, ജി.ശ്രീകുമാരന്‍ നായര്‍, അഡ്വ. വി.വി സത്യന്‍, പി.എന്‍ കിഷോര്‍ കുമാര്‍, അഡ്വ. കെ.കെ രഞ്ജിത്ത്, എന്‍.സി സുകുമാരന്‍, ഡി.ബാബു, സുധ. ബി.നായര്‍, പി.ഹനീഫ, എന്‍.അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.