Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.ഐ.വൈ.എഫ് നടത്തിവരുന്ന സമരം 18-ാം ദിവസത്തിലേക്ക് കടന്നു.
07/01/2016
വൈക്കം താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരത്തിന്റെ 17-ാം ദിവസം എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനം

താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഡോക്ടര്‍മാരുടെ കുറവ് അടിയന്തിരമായി നികത്തണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് നടത്തിവരുന്ന സമരം 18-ാം ദിവസത്തിലേക്ക് കടന്നു. 17 ദിവസം പിന്നിടുമ്പോഴും സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളുടെ സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എ.ഐ.വൈ.എഫ് ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. സമരത്തില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധപ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് അഡ്വ. എ.മനാഫ്, സെക്രട്ടറി എസ്.ബിജു, അഡ്വ. എം.ജി രഞ്ജിത്ത്, അര്‍ജുന്‍, അരുണ്‍ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. 17-ാം ദിവസത്തെ നിരാഹാര സമരം എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി.പ്രദീപ് ഉദ്ഘാടനം ചെയ്തു. ശരത്‌ലാല്‍, ഇ.എന്‍ ദാസപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. എം.ജി പവനേഷ്, സോനിഷ്, ഹരി, അനന്ദു, സിനീഷ് എന്നിവരാണ് ഇന്നലെ നിരാഹാരം ആരംഭിച്ചത്.