Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാത്മ അയ്യന്‍കാളിയുടെ 154-ാമത് ജയന്തി ആഘോഷം 28ന്
25/08/2017

വൈക്കം: മഹാത്മ അയ്യന്‍കാളിയുടെ 154-ാമത് ജയന്തി ആഘോഷം 28ന് നടക്കും. കെ പി എം എസ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ വല്ലകം സബ് സ്റ്റേഷനു സമീപം വൈകുന്നേരം 4 മണിക്ക് നടക്കുന്ന ആഘോഷ പരിപാടി സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പി കെ ശശിധരന്‍ സ്വാഗതമാശംസിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം വിനോദ് സഭാ സന്ദേശം നല്‍കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍ വി അനില്‍കുമാര്‍, ജില്ലാ പ്രസിഡന്റ് വൈക്കം ബാബു, ജില്ലാ സെക്രട്ടറി ഇ ജി സജീവ്, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ പുരുഷോത്തമന്‍, ടി രാജപ്പന്‍, സി ടി അപ്പുക്കുട്ടന്‍, കെ ശിവദാസന്‍, എം എ ബാബു തുടങ്ങിയവര്‍ സംസാരിക്കും.