Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേതന വിതരണം
25/08/2017

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തില്‍നിന്നുള്ള തൊഴില്‍രഹിത വേതനവിതരണം ഇന്നും നാളെയുമായി രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ നടക്കും. അര്‍ഹരായവര്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, വേതന വിതരണ കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, ടി.സി, പുതിയ റേഷന്‍ കാര്‍ഡ് എന്നിവസഹിതം നേരിട്ടു ഹാജരായി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.

കല്ലറ: ഗ്രാമപഞ്ചായത്തിലെ കഴിഞ്ഞ മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള തൊഴില്‍രഹിത വേതനവിതരണം ഇന്നും നാളെയും, 29നുമായി പഞ്ചായത്ത് ഓഫീസില്‍ വെച്ച് വിതരണം ചെയ്യും. അര്‍ഹരായ ഗുണഭോക്താക്കള്‍ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ടു ഹാജരായി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.

തലയാഴം: ഗ്രാമപഞ്ചായത്തില്‍നിന്നുള്ള തൊഴില്‍രഹിത വേതനം നാളെയും 29നുമായി രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ വിതരണം ചെയ്യും. അര്‍ഹരായവര്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, വേതന വിതരണ കാര്‍ഡ്, പുതിയ റേഷന്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, ടി.സി എന്നിവസഹിതം നേരിട്ടു ഹാജരായി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍രഹിതവേതനം ഇന്നും 29നുമായി വിതരണം ചെയ്യും. അര്‍ഹരായ ഗുണഭോക്താക്കള്‍ പുതിയ റേഷന്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, റ്റി.സി, വിതരണകാര്‍ഡ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവസഹിതം നേരിട്ട് ഹാജരായി വേതനം കൈപ്പറേണ്ടതാണ്.