Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരിയാര്‍ സ്പില്‍വേയുടെ നിര്‍മ്മാണത്തിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി മാത്യൂ ടി തോമസ്
24/08/2017

വൈക്കം: കരിയാര്‍ സ്പില്‍വേയുടെ നിര്‍മ്മാണത്തിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി മാത്യൂ ടി തോമസ് നിയമസഭയില്‍ അറിയിച്ചു. സി.കെ ആശ എം.എല്‍.എ യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. പുതുക്കിയ കാര്‍ഷിക കലണ്ടറിന് അനുസരിച്ച് സ്പില്‍വേയുടെ പ്രവര്‍ത്തനസമയം ക്രമീകരിക്കുമെന്നും ഷട്ടറുകള്‍ തുറക്കുമ്പോഴുണ്ടാകുന്ന ഒഴുക്കുമൂലം കരിയാറിന്റെ ഇരുകരകളിലെയും തീരമിടിയുന്നത് സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വൈക്കം മണ്ഡലത്തില്‍പ്പെട്ട അപ്പര്‍കുട്ടനാടന്‍ മേഖലയിലെ നൂറ് കണക്കിന് ഏക്കര്‍ നെല്‍കൃഷിയെ വേമ്പനാട്ട് കായലില്‍ നിന്നുളള ഓരുവെള്ള ഭീഷണിയില്‍ നിന്നും രക്ഷിക്കുന്നതിന് വേണ്ടി കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചതാണ് കരിയാര്‍ സ്പില്‍വേ. എന്നാല്‍ നിര്‍മ്മാണത്തിലെ അപാകതകള്‍ മൂലം സ്പില്‍വേയുടെ ലക്ഷ്യം നിറവേറ്റുന്നതില്‍ പരാജയം സംഭവിച്ചിരിക്കുകയാണെന്നും ഷട്ടര്‍ അടച്ചിടുന്ന സമയങ്ങളില്‍ ഷട്ടറിന് മുകളിലൂടെയും വശങ്ങളിലൂടെയും ഓരുവെള്ളം കയറി കൃഷി നശിക്കുകയാണുണ്ടാകുകയെന്നും എം.എല്‍.എ സഭയില്‍ പറഞ്ഞു. സ്പില്‍വേയുടെ ഇരുകരകളിലും തീരമിടിഞ്ഞ് നശിക്കുകയാണെന്നും സബ്മിഷനില്‍ എം.എല്‍.എ ഉള്‍പ്പെടുത്തിയിരുന്നു.