Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാഹുല്‍ ഈശ്വറിനെതിരെ വൈക്കം പോലീസ് കേസ് എടുത്തു.
24/08/2017

വൈക്കം: രാഹുല്‍ ഈശ്വറിനെതിരെ വൈക്കം പോലീസ് കേസ് എടുത്തു. വഞ്ചനാക്കുറ്റത്തിനാണ് കേസ് ചുമത്തിയിരിക്കുന്നത്. മതംമാറിയ വൈക്കം സ്വദേശിനി ഹാദിയയുടെ പിതാവ് അശോകന്‍ വൈക്കം ഡി.വൈ.എസ്.പിയ്ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്.
ശബരിമല തന്ത്രി കുടുംബാംഗമാണെന്നും ഹൈന്ദവ സാമൂഹ്യ പ്രവര്‍ത്തകനാണെന്നും പറഞ്ഞാണ് രാഹുല്‍ സംസാരിച്ചു തുടങ്ങിയതെന്ന് പിതാവ് പറയുന്നു. തന്നെക്കൊണ്ട് കുട്ടിയുടെ മനസ് മാറ്റാന്‍ സാധിക്കുമെന്നും അവകാശപ്പെട്ടുകൊണ്ടാണ് അതീവ സുരക്ഷയോടെ കഴിയുന്ന ഹാദിയയുടെ വീട്ടില്‍ എത്തിയത്. മൂന്നുതവണ ഇദ്ദേഹം ഇവിടെ വന്നുപോയതായും പരാതിയില്‍ ഉണ്ട്.
വീട്ടിലെത്തിയ രാഹുല്‍ ഹാദിയയോടൊപ്പം മുറിക്കുള്ളില്‍ ഇരുന്ന് മുക്കാല്‍ മണിക്കൂറോളം സംസാരിച്ചു. സംസാരത്തിനിടയില്‍ മുറിയിലേക്ക് താന്‍ കടന്നു ചെല്ലുമ്പോള്‍ മകളുമായി സെല്‍ഫി എടുക്കുന്നതു കണ്ടതായും ഇതു താന്‍ വിലക്കിയതായും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. കൂടാതെ ഈ സമയം പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന വീഡിയോ ക്യാമറയിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തി മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രചരണത്തിനു നല്‍കിയെന്നും, തെറ്റിദ്ധരിപ്പിച്ച് വിശ്വാസവഞ്ചന നടത്തിയെന്നും പിതാവ് പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.