Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രേഖകളില്ലാതെ ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച ഇരുപത് ലക്ഷം രൂപ എക്‌സൈസ് സംഘം പിടിച്ചെടുത്തു.
24/08/2017
രേഖകളിലില്ലാത്ത പണവുമായി എക്‌സൈസ് സംഘം പിടികൂടിയ ചേര്‍ത്തല പുളിമൂട്ടില്‍ സുല്‍ഫിക്കര്‍.

വൈക്കം: രേഖകളില്ലാതെ ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച ഇരുപത് ലക്ഷം രൂപ എക്‌സൈസ് സംഘം പിടിച്ചെടുത്തു. ജില്ലാ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്നലെ 12 മുതല്‍ ഒരുമണി വരെയുള്ള കോംബോ പരിശോധനക്കിടെയാണ് രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്. ഓട്ടോ ഓടിച്ചിരുന്ന ചേര്‍ത്തല പുളിമൂട്ടില്‍ സുല്‍ഫിക്കര്‍ (32) എന്നയാളെ അറസ്റ്റ് ചെയ്തത്.
ഇന്നലെ ഒരുമണിയോടെ വെച്ചൂര്‍ ബണ്ട് റോഡിനു സമീപം ചേര്‍ത്തലയില്‍ നിന്നും വൈക്കത്തേക്കു വരികയായിരുന്ന ഓട്ടോയിലാണ് പണം കടത്താന്‍ ശ്രമിച്ചത്. പരിശോധനക്കിടയില്‍ ബിഗ് ഷോപ്പറില്‍ ഒരു ലക്ഷം രൂപയുണ്ടെന്നു സുല്‍ഫിക്കര്‍ പറഞ്ഞു. സംശയം തോന്നി തുടര്‍ന്നുനടത്തിയ പരിശോധനയില്‍ ഇരുപത് ലക്ഷം രൂപ കണ്ടെടുക്കുകയായിരുന്നു.
അതോടൊപ്പം പ്രതിയുടെ പോക്കറ്റില്‍ നിന്നും പതിനായിരം രൂപയും കണ്ടെടുത്തു. തുടര്‍ന്ന് പ്രതിയെ വൈക്കം പോലീസിനു കൈമാറി. പോലീസ് അന്വേഷണം ആരംഭിച്ചു. എക്‌സൈസ് സി.ഐമാരായ മാത്യു ജോര്‍ജ്ജ്, എ.എസ്.ഐ പി.ആര്‍ രാജു, സി.പി.ഒ ജോഷി, മഹാദേവന്‍, സനല്‍ എന്നിവര്‍ റെയ്ഡിനു നേതൃത്വം നല്‍കി.