Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗ ആയോധന കലാ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു
07/01/2016
വൈക്കം നാനാടം ആതുരാശ്രമം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആരംഭിച്ച യോഗ ആയോധന കലാ പഠനകേന്ദ്രം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി ഉദ്ഘാടനം ചെയ്യുന്നു.

നാനാടം ആതുരാശ്രമം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആരംഭിച്ച യോഗ ആയോധന കലാ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുഖ്യ പരിശീലകന്‍ ബിജുരാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ സുനില്‍ കുമാര്‍, പി.ഡി ജോര്‍ജ്ജ്, ആശ്രമം സ്‌കൂള്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപിക വി.എസ് മിനി, വൈക്കം ജനമൈത്രി പോലീസ് സിവില്‍ ഓഫീസര്‍ സിന്ധു എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ ഉദയനാപുരം പഞ്ചായത്തില്‍ നിന്നും കുങ്ഫ്യൂ, കരാത്തേ പരിശീലകരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും വിതരണം ചെയ്തു.