Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എസ്.ആര്‍.ടി.സി ബസുകള്‍ പെരുവഴിയില്‍ സര്‍വീസ് മുടക്കുന്നത് തുടര്‍ക്കഥയാകുന്നു.
24/08/2017
വൈക്കം ഡിപ്പോയില്‍ നിന്നും കോട്ടയത്തേക്കുപോയ കെ.എസ്.ആര്‍.ടി.സി ബസ് തകരാറിലായതിനെ തുടര്‍ന്ന് തോട്ടകം വളഞ്ഞമ്പലത്തിനുസമീപം സര്‍വീസ് നിര്‍ത്തിയപ്പോള്‍.

വൈക്കം: വൈക്കത്തെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ പെരുവഴിയില്‍ സര്‍വീസ് മുടക്കുന്നത് തുടര്‍ക്കഥയാകുന്നു. ഇന്നലെ രാവിലെ 8.30ന് നൂറുകണക്കിന് യാത്രക്കാരുമായി കോട്ടയം കളക്ടറേറ്റിലേക്കുപോയ ബസ് തോട്ടകം വളഞ്ഞമ്പലത്തിനുസമീപം കേടായി. കുട്ടികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ ഏറെ വലഞ്ഞു. പലര്‍ക്കും ഉദ്ദേശിച്ച സമയത്ത് എത്താന്‍ സാധിച്ചില്ല. തിരക്കേറിയ എറണാകുളം, കോട്ടയം, തൊടുപുഴ ഭാഗങ്ങളിലേക്ക് ഡിപ്പോയില്‍നിന്നു പോകുന്ന പല ബസുകളും കാലപ്പഴക്കത്താല്‍ ശോച്യാവസ്ഥ നേരിടുന്നതാണ്.
കാലങ്ങളായി ഡിപ്പോയില്‍ പുതിയ ബസുകള്‍ അനുവദിക്കണമെന്ന് യാത്രക്കാരും മറ്റും ആവശ്യപ്പെടാറുണ്ടെങ്കിലും ഇതൊന്നും ആരും മുഖവിലക്കെടുക്കാറില്ല. ദിവസേന ഡിപ്പോയില്‍ നിന്നുപോകുന്ന ഒരു ബസ് എങ്കിലും പാതിവഴിയില്‍ സര്‍വീസ് നിര്‍ത്തുന്നത് പതിവു കാഴ്ചയാണ്. യാത്രക്കാര്‍ക്ക് പ്രശ്‌നമുണ്ടാക്കുന്ന സംഭവങ്ങള്‍ പതിവാകുമ്പോഴും ഡിപ്പോ അധികാരികള്‍ ഇതൊന്നും കണ്ടില്ലെന്ന ഭാവം നടിക്കുകയാണ്. തൊഴിലാളികളും യാത്രക്കാരും പലപ്പോഴും ബസുകളുടെ ശോച്യാവസ്ഥക്കെതിരെ പ്രതിഷേധിക്കാറുണ്ടെങ്കിലും ഇതൊന്നും ഒരു പ്രയോജനവും ഉണ്ടാക്കുന്നില്ല. ശോച്യാവസ്ഥയിലായ ബസുകള്‍ക്കു പകരും പുതിയ ബസുകള്‍ എത്തിയില്ലെങ്കില്‍ ഡിപ്പോയുടെ അവസ്ഥ പരിതാപകരമായിരിക്കും.